കോഴിക്കോട്: സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനത്തിന് കേസ് എടുത്ത് പോലീസ്. യുവ എഴുത്തുകാരിയുടെ പരാതിയിലാണ് നടപടി. പരാതിയിൽ കൊയിലാണ്ടി പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്.
2020നായിരുന്നു കേസിനാസ്പദമായ സംഭവം. സിവിക് ചന്ദ്രൻ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സിവിക് ചന്ദ്രനെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തതും കൊയിലാണ്ടി പോലീസ് ആണ്. കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രനെതിരെ ആദ്യ പരാതിയിൽ പോലീസ് കേസ് എടുത്തത്.
അതേസമയം ആദ്യ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സിവിക് ചന്ദ്രൻ ഒളിവിലാണ്. സ്വിച്ച് ഓഫ് ആയതിനാൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനും സാധിക്കുന്നില്ല. മുൻകൂർ ജാമ്യാപേക്ഷയിൽ അന്തിമ വിധി വന്നതിന് ശേഷമേ സിവിക് ചന്ദ്രൻ തുടർ നീക്കങ്ങൾ നടത്തൂ എന്നാണ് നിഗമനം. ഇന്നാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. അപേക്ഷയിൽ അന്തിമ വിധി വരുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് കോടതി നിർദ്ദേശം നൽകിയിരുന്നു.
Comments