സഹോദരനും കോച്ചിനും സ്വർണ നേട്ടം സമർപ്പിച്ച് അചിന്ത; പോരാട്ടങ്ങളെ അതിജീവിച്ച് നേടിയ മെഡൽ എന്നും പ്രതികരണം - Dedicating this medal to my brother, coaches: Achinta Sheuli on winning gold in weightlifting
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സഹോദരനും കോച്ചിനും സ്വർണ നേട്ടം സമർപ്പിച്ച് അചിന്ത; പോരാട്ടങ്ങളെ അതിജീവിച്ച് നേടിയ മെഡൽ എന്നും പ്രതികരണം – Dedicating this medal to my brother, coaches: Achinta Sheuli on winning gold in weightlifting

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2022, 07:26 am IST
Facebook
Twitter
WhatsAppTelegram

ബർമിങ്ങാം: ഭാരോദ്വഹനത്തിൽ മൂന്നാം സ്വർണം നേടിയിരിക്കുകയാണ് ഇന്ത്യ. 73 കിലോ ഗ്രാം വിഭാഗത്തിൽ 20-കാരനായ അചിന്ത സിയോളിയാണ് ഫൈനലിൽ മലേഷ്യൻ താരമായ എരി ഹിഥായത്ത് മുഹമ്മദിനെ തോൽപ്പിച്ച് ഒന്നാമതെത്തിയത്. ഇന്ത്യയുടെ യശസ്സുയർത്തിയ അചിന്ത തന്റെ മെഡൽ നേട്ടം സഹോദരനും പരിശീലകനും സമർപ്പിച്ചു.

”വളരെയധികം സന്തോഷമുണ്ട്. നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് ഒടുവിൽ ഈ മെഡൽ കരസ്ഥമാക്കാൻ കഴിഞ്ഞത്. ഈ നേട്ടം എന്റെ സഹോദരനും പരിശീലകർക്കും സമർപ്പിക്കുകയാണ്. അടുത്തതായി, ഒളിമ്പിക്‌സിന് വേണ്ടി തയ്യാറെടുക്കും,” ഇതായിരുന്നു മെഡൽ നേട്ടത്തിന് പിന്നാലെ ബംഗാൾ സ്വദേശിയായ അചിന്തയുടെ പ്രതികരണം.

കുട്ടിക്കാലം തൊട്ടേ ഏറെ പ്രയാസങ്ങളിലൂടെ കടന്നുവന്ന അചിന്ത തയ്യൽജോലി ഉൾപ്പെടെ ചെയ്തിരുന്നു. അച്ഛൻ മരിച്ചതോടെ സഹോദരനെ സഹായിക്കാനായിരുന്നു ഇത്. പതിവായി ജിമ്മിൽ പോകാറുള്ള സഹോദരനാണ് ഭാരോദ്വഹനത്തിന് അചിന്തയ്‌ക്ക് പ്രചോദനമായത്. ഒടുവിൽ കഴിഞ്ഞ 2-3 വർഷത്തിനിടെ രാജ്യത്തിനകത്തും പുറത്തുമായി അചിന്ത നടത്തിയ പ്രകടനങ്ങൾ കോമൺവെൽത്ത് ഗെയിംസിലേക്ക് എത്തിക്കുകയായിരുന്നു.

ആകെ 313 കിലോ ഗ്രാം ഭാരം ഉയർത്തിയാണ് അചിന്ത സിയോളി ഇന്ത്യയ്‌ക്കായി സ്വർണം നേടിയത്. സ്‌നാച്ചിൽ 143 കിലോയും ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിൽ 170 കിലോയും ഉയർത്തി മലേഷ്യൻ താരത്തെ (303 കിലോ ഗ്രാം) പിന്നിലാക്കി. കാനഡയുടെ ഷാഡ് ദാർസിംഗിയാണ് മൂന്നാം സ്ഥാനത്തെത്തി (298 കിലോ ഗ്രാം) വെങ്കലം സ്വന്തമാക്കിയത്.

Tags: Goldcommonwealth gamesgold medalWeightliftingAchinta Sheuli
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies