ന്യൂഡൽഹി : മൂന്ന് വർഷത്തിനിടെ രാജ്യത്ത് അനധികൃതമായി താമസിച്ച് 81 ചൈനീസ് പൗരന്മാർക്ക് രാജ്യം വിടാൻ നോട്ടീസ് നൽകിയിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 117 പേരെ രാജ്യം കടത്തി. ലോക്ഭയിലാണ് ആഭ്യന്തരമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
വിസ വ്യവസ്ഥകൾ ലംഘിച്ചതിനും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തതിനും 726 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം അറിയിച്ചത്.
യാത്രാ രേഖകളുമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളുടെ (ചൈനീസ് പൗരന്മാരുടെ ഉൾപ്പെടെ) രേഖകൾ സർക്കാർ സൂക്ഷിക്കുന്നുണ്ട്. ഇതിൽ ചിലർ മെഡിക്കൽ എമർജൻസി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി രാജ്യത്ത് വിസ കാലാവധിക്കപ്പുറവും താമസിക്കുന്നുണ്ട്. എന്നാൽ അനധികൃതമായി താമസിക്കുന്ന പൗരന്മാരെ കണ്ടെത്തിയാൽ, 1946 ലെ ഫോറിനേഴ്‌സ് ആക്റ്റ് പ്രകാരം ഇവർക്ക് രാജ്യം വിടാൻ നോട്ടീസ് നൽകും. ആവശ്യമായ പിഴ ഇടാക്കിക്കൊണ്ടുള്ള നടപടിയും സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments