തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ പേരിൽ വീണ്ടും തട്ടിപ്പ് നടത്താൻ ശ്രമം. മന്ത്രിയുടെ ഫോട്ടോ വച്ച് വാട്സാപ്പ് വഴിയാണ് മന്ത്രിയെന്ന് തെറ്റിദ്ധരിപ്പിച്ച് ആരോഗ്യ വകുപ്പിലെ നിരവധി ഉന്നതോദ്യോഗസ്ഥരായ ഡോക്ടർമാർക്ക് മെസേജ് വന്നത്. സംഭവത്തിൽ പോലീസിൽ പരാതി നൽകി.
മന്ത്രിയുടെ പേരിൽ വരുന്ന മെസേജ് ഇങ്ങനെ, തനിക്കൊരു സഹായം വേണം, ആമസോൺ ജി പേ പരിചയമുണ്ടോ. തട്ടിപ്പെന്ന് മനസിലായതോടെ സ്ക്രീൻ ഷോട്ട് സഹിതം വച്ച് ഇവർ മന്ത്രിയെ വിവരം അറിയിച്ചു. തുടർന്ന് പരാതി നൽകുകയായിരുന്നു.
മുമ്പും സമാനരീതിയിൽ തട്ടിപ്പിന് ശ്രമിച്ചിരുന്നു. പരാതി നൽകിയതോടെയാണ് താത്ക്കാലികമായി നിലച്ചത്. 91 95726 72533 എന്ന നമ്പരിൽ നിന്നാണ് വാട്സാപ്പ് സന്ദേശം വരുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
Comments