ഇസ്ലാമാബാദ്: പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രിയായ ഇമ്രാന് ഖാന് അധികാരത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ അല്‍ ഖ്വായ്ദ തലവന്‍ അയ്മന് അല്‍ സവാഹിരി ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് ഷറീന് മസാരി. പാകിസ്താനിലെ മന്ത്രിയും ഇമ്രാന് ഖാന്റെ അടുത്ത അനുയായിയുമാണ് ഷിറീന് മസാരി.
അല്‍ ഖ്വായ്ദ തലവനെ കൊല്ലാന്‍ അമേരിക്കയെ സഹായിക്കുന്ന ഒരു സര്‍ക്കാര്‍ വേണം എന്നുള്ളതിനാലാണ് ഇമ്രാന് ഖാനെ അധികാരത്തില്‍ നിന്ന് നീക്കാന്‍ അവര്‍ അതിവിദഗ്ധമായി ശ്രമിച്ചത്. ഇതിനായി പാകിസ്താന്റെ വ്യോമാതിര്‍ത്തി അമേരിക്ക ഉപയോഗിച്ചോ എന്ന കാര്യത്തിലും സംശയമുണ്ട്. ഗള്‍ഫില്‍ നിന്ന് അഫ്ഗാനിലേക്കാണ് അവര്‍ സഞ്ചരിച്ചത്. ഇറാന് ഒരിക്കലും തങ്ങളുടെ വ്യോമാതിര്‍ത്തി അമേരിക്കന്‍ വിമാനങ്ങള്‍ക്ക് പറക്കാനായി തുറന്ന് നല്‍കില്ല. അങ്ങനെയെങ്കില്‍ പാക് വ്യോമാതിര്‍ത്തിയാണ് ഈ ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഇയാള്‍ ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഷിറീന് മസാരിയുടെ ആരോപണങ്ങള്‍.
താലിബാന് അധികാരത്തില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഇമ്രാന് ഖാനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ അമേരിക്ക ശ്രമങ്ങള്‍ തുടങ്ങിയെന്നും മസാരി ആരോപിച്ചു. താലിബാന് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആള് കൂടിയാണ് മസാരി.
Comments