പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ് കൂർക്കം വലി. കൂടെയോ അടുത്തോ കിടക്കുന്നവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത് ഒരു ആരോഗ്യപ്രശ്‌നം കൂടിയാണ്. ശ്വസിക്കുന്ന സമയത്ത് നടത്തുന്ന സമയത്ത് വായു കടന്നു പോകുന്ന വഴിയിൽ ഏതെങ്കിലും ഭാഗത്ത് ചെറിയ തടസ്സം ഉണ്ടായാൽ പോലും കൂർക്കംവലിയ്‌ക്ക് കാരണമാകും. കൂർക്കംവലി ഇല്ലാതാകണമെങ്കിൽ വായുവിന് തടസ്സങ്ങളില്ലാതെ ശ്വാസകോശത്തിൽ പ്രവേശിക്കാൻ കഴിയണം. ശ്വാസം പുറത്തേയ്‌ക്ക് പോകുമ്പോഴും തടസ്സങ്ങൾ പാടില്ല.ഏതാണ്ട് 70 ശതമാനം ആളുകളും പല പ്രായത്തിലായി കൂർക്കം വലിക്കാറുണ്ട്. എന്നാൽ കൗമാരക്കാരിൽ പൊതുവെ കൂർക്കംവലി കുറവാണ്. മുപ്പത് വയസ്സിനും അറുപത് വയസ്സിനും ഇടയിലുള്ളവരിലാണ് കൂർക്കംവലി കൂടുതലായി കാണപ്പെടുന്നത്.ഹൃദയാരോഗ്യത്തിന് കൂർക്കം വലി അത്ര നല്ലതെല്ലെന്നാണ് വിദഗ്ധർ പറയുന്നത്. കൂർക്കം വലി ഒഴിവാക്കാൻ ചില സിമ്പിൾ വഴികളുണ്ട്.
സ്ലീപ് ആപ്നിയ
വല്ലാതെ ക്ഷീണിച്ച് ജോലി ചെയ്യുന്ന ഒരു പകൽ കഴിഞ്ഞ് ഒരു രാത്രിയിൽ ചെറുതായി കൂർക്കം വലിച്ചുറങ്ങുന്നത് സാധാരണയാണ്. എന്നാൽ ഇതൊരു ശീലമെങ്കിൽ സ്ലീപ് ആപ്നിയ എന്ന അവസ്ഥ കാരണമെന്നു മനസിലാക്കണം. ഉറക്കത്തിൽ പെട്ടെന്ന് ശ്വാസം ലഭിയ്‌ക്കാതെ വരുന്ന അവസ്ഥ കൂടിയാണിത്. പകൽ കൂടുതൽ നേരം നിൽക്കുക, ഇരിയ്‌ക്കുമ്പോൾ കാലുകൾ വിറപ്പിച്ചു കൊണ്ടിരിയ്‌ക്കുക എന്നിവ രാത്രിയിലെ കൂർക്കം വലി ഒഴിവാക്കാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഇഞ്ചി ചായ
ഉറങ്ങാൻ പോകും മുൻപ് ഇഞ്ചിയും തേനും ചേർത്ത് ജിഞ്ചർ ടീ ഉണ്ടാക്കി കുടിയ്‌ക്കാം. ഇഞ്ചി ആന്റി ഇൻഫ്ളമേറ്ററി ഗുണമുള്ള ഒന്നാണ്. ഇത് ഉമിനീരിന്റെ ഉൽപാദനം കൂട്ടും. ഇതു വഴി തൊണ്ടയ്‌ക്ക് സുഖം നൽകും. കൂർക്കം വലി ഒഴിവാക്കുകയും ചെയ്യാം
ഒലീവ് ഓയിൽ
കിടക്കുന്നതിന് മുൻപായി അൽപം ഒലീവ് ഓയിൽ കുടിയ്‌ക്കുന്നതും തൊണ്ടയ്‌ക്ക് ആശ്വാസം നൽകുന്ന ഒന്നാണ്
പഴവർഗങ്ങളിൽ ചിലത്
ഓറഞ്ച്, വാഴപ്പഴം, പൈനാപ്പിൾ എന്നിവ ശരീരത്തിലെ മെലാടോൺ അളവ് കൂട്ടുന്ന തരമാണ്. മെലാടോൺ നല്ല ഉറക്കം ലഭിയ്‌ക്കാൻ സഹായിക്കുന്ന ഒന്നാണ്. ഉറക്കത്തെ സഹായിക്കുന്ന ഹോർമോൺ. ഇതിനാൽ തന്നെ ഇത് കഴിയ്‌ക്കുന്ന സ്ലീപ് ആപ്നിയ പ്രശ്നം കുറയ്‌ക്കാൻ സഹായിക്കുന്നു.
വശം തിരിഞ്ഞു കിടന്ന് ഉറങ്ങുന്നത്
മലർന്നു കിടന്ന് ഉറങ്ങുന്നത് കൂർക്കം വലി സാധ്യതകൾ വർദ്ധിപ്പിയ്‌ക്കുന്നു. മലർന്നു കിടക്കുമ്പോൾ നാവ് തൊണ്ടയിലേയ്‌ക്കിറങ്ങുന്നതാണ് കാരണം. വശം തിരിഞ്ഞു കിടന്ന് ഉറങ്ങുന്നത് ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാണ്. രക്തപ്രവാഹം കൂടുതൽ നന്നായി നടക്കാനും ഇതു സഹായിക്കുന്നു. പ്രത്യേകിച്ചും ഇടതു വശം തിരിഞ്ഞുറങ്ങുന്നത്. വശം തിരിഞ്ഞുള്ള ഉറക്കം നല്ല ശ്വസനത്തിനും ഓക്സിജൻ പ്രവാഹത്തിനുമെല്ലാം നല്ലതാണ്.
ഒരു നുള്ള് മഞ്ഞൾപ്പൊടി പാലിൽ മിക്‌സ് ചെയ്ത് കുടിയ്‌ക്കുന്നതും ഉത്തമമാണ്.
അൽപം ചൂടു വെള്ളത്തിൽ രണ്ട് തുള്ളി കർപ്പൂര തുളസിയെണ്ണ മിക്‌സ് ചെയ്ത് കവിൾ കൊള്ളുക. ഇത് എന്നും ഉറങ്ങാൻ പോകുന്നതിനു മുൻപ് ശീലമാക്കാം.
ചതച്ച വെളുത്തുള്ളി വെള്ളത്തിലിട്ട് ആ വെള്ളത്തോടൊപ്പം വെളുത്തുള്ളി കഴിക്കുന്നത്. ഇത് കൂർക്കം വലി നിർത്തും.
പുതിനയില വെള്ളത്തിലിട്ട് വെച്ച് അൽപസമയം കഴിഞ്ഞ് അത് കുടിക്കുന്നത് കൂർക്കം വലിയെ ഇല്ലാതാക്കുന്നു.
ഉറങ്ങാൻ പോവുന്നതിന്റെ അരമണിക്കൂർ മുൻപ് തന്നെ ഏലക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കണം. ഇത് കൂർക്കം വലിക്ക് പരിഹാരം നൽകുന്നു.
നിർത്തിയിട്ട കാറിൽ എസിയിട്ട് ഉറങ്ങല്ലേ: മരണം വരെ സംഭവിക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
Comments