ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ജവാനുൾപ്പെടെ രണ്ട് പേർക്ക് പരിക്ക്. ജവാനും പ്രദേശവാസിയ്ക്കുമാണ് പരിക്കേറ്റത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു.
കുൽഗാം ജില്ലയിലെ റെദ്വാനിയിലാണ് ഏറ്റുമുട്ടൽ. ഉച്ചയോടെയാണ് ഇവിടെ ഏറ്റുമുട്ടൽ ആരംഭിച്ചത്. മൂന്നോളം ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
റെദ്വാനിയിൽ ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
Comments