മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വീട്ടിൽ FBI റെയ്ഡ്; രാഷ്ട്രീയ പകപോക്കലെന്ന് ട്രംപ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വീട്ടിൽ FBI റെയ്ഡ്; രാഷ്‌ട്രീയ പകപോക്കലെന്ന് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2022, 08:32 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ വീട്ടിൽ എഫ് ബി ഐ റെയിഡ്. ഇന്നലെ രാവിലെ മുതൽ നടന്ന റെയ്ഡിന്റെ യാതൊരു വിവരങ്ങളും പുറത്തു വിടാൻ അധികൃതർ തയ്യാറായിട്ടില്ല. തനിക്കെതിരെ ബോധപൂർവ്വമായ ആക്രമണമാണ് ഭരണപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഇപ്പോൾ നടക്കുന്ന റെയിഡ് പോലും അതിന്റെ ഭാഗമാണെന്ന് ട്രംപ് ആരോപിച്ചു.
അമേരിക്കയുടെ പ്രസിഡന്റായിരുന്ന തന്നെയും കുടുംബത്തെയും വളഞ്ഞിട്ട് ആക്രമിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. താനും കുടുംബവും ഇന്ന് എഫ് ബി ഐ ഉദ്യോഗസ്ഥരുടെ ഉപരോധത്തിലാണെന്നും അദ്ദേഹം അറിയിച്ചു.

റെയിഡ് നടക്കുമ്പോൾ ഒരു വിഭാഗം ആളുകൾ വീടിനു പുറത്ത് ആഘോഷിക്കുകയാണ് ചെയ്തത്. അതെ സമയം ട്രംപനുകൂലികൾ സർക്കാരിനെതിരെ പ്രതിഷേധിച്ച് രംഗത്തെത്തി. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഒരു പ്രസിഡന്റിനും ഇതുപോലൊരു അനുഭവം ഉണ്ടായിട്ടില്ല. ഇത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനങ്ങളെ ധിക്കരിക്കുന്ന നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടുത്ത തിരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിക്കാതിരിക്കാനുള്ള ഇടത് ഡെമോക്രാറ്റുകളുടെ അജണ്ടയാണിതെന്നും അദ്ദേഹം പറഞ്ഞു.

ജോ ബൈഡൻ അമേരിക്കയെ വികസ്വര രാജ്യത്തിന്റെ പട്ടികയിലേക്ക് കൂപ്പു കുത്തിക്കാനുള്ള പ്രവർത്തനമാണ് നടത്തുന്നത്. അഴിമതിയും അക്രമവും നടത്തി രാജ്യത്ത് അരാജകത്വം വളർത്തുകയാണ് ഡെമോക്രറ്റുകൾ ചെയ്യുന്നത്. സർക്കാരിന്റെ ഇത്തരം കാര്യങ്ങൾ താനും , പാർട്ടിയും ചൂണ്ടി കാണിച്ചത് കൊണ്ടുള്ള പ്രതികാര നടപടിയാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തനിക്കെതിരെയുള്ള രാഷ്‌ട്രീയ പീഡനം കുറെ നാളുകളായി നടക്കുന്നു. അമേരിക്കയുടെ ബ്യുറോക്രാറ്റിക് അഴിമതിക്കെതിരെ നിലകൊണ്ടത് കൊണ്ടാണ് തനിക്കിങ്ങനെ ഒരവസ്ഥ ഉണ്ടായതെന്ന് ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. ജനാധിപത്യത്തിൽ വിശ്വാസമില്ലാത്ത സർക്കാരിന്റെ ഭരണം തികഞ്ഞ പരാജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: U.Sdonald trumpJOE BAIDANFBI RAID
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies