മുഖ്യമന്ത്രിയുടെ പേരിലും വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്;പണം ആവശ്യപ്പെട്ടത് പോലീസ് ഉദ്യോഗസ്ഥനോട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയുടെ പേരിലും വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്;പണം ആവശ്യപ്പെട്ടത് പോലീസ് ഉദ്യോഗസ്ഥനോട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2022, 11:32 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പിന് ശ്രമം. മുഖ്യമന്ത്രിയുടെ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് നിർമ്മിച്ച് പോലീസ് ഉദ്യോഗസ്ഥനോടാണ് സംഘം പണം ആവശ്യപ്പെട്ടത്. മന്ത്രിമാരും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ള ഉന്നതരുടെ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് പണം ആവശ്യപ്പെട്ട സംഭവങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പേരിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചത്.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊച്ചി ആസ്ഥാനമായ തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ ജയനാഥിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഐപിസി സെക്ഷൻ 419, 468, 471 എന്നീ വകുപ്പുകൾ ചുമത്തി വഞ്ചനാ കുറ്റത്തിനും ഐടി ആക്ട് സെക്ഷൻ 66 സി, 66ഡി പ്രകാരം ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള തട്ടിപ്പും ചുമത്തിയാണ് അജ്ഞാതർക്കെതിരെ സൈബർ പോലീസ് കേസെടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൊഫൈൽ ചിത്രമുള്ള 8099506915 എന്ന നമ്പറിൽ നിന്ന് ആഗസ്റ്റ് മൂന്നിന് ഒരു വാട്ട്സ്ആപ്പ് സന്ദേശം ലഭിച്ചു. സന്ദേശം അയച്ച വ്യക്തി പണം ആവശ്യപ്പെട്ടതായാണ് പോലീസ് ഉദ്യോഗസ്ഥന്റെ പരാതി. വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടുകളിൽ നിന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കുൾപ്പടെ സന്ദേശങ്ങൾ ലഭിച്ചതായി സംശയിക്കുന്നുണ്ടെന്നും ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു.

ഇതിന് മുമ്പ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഉൾപ്പടെയുള്ള മന്ത്രിമാരുടെ പേരിലും വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മാർച്ചിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന്റെ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടിൽ നിന്ന് കൊല്ലത്തെ അദ്ധ്യാപികയുടെ 14 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്.

Tags: whatsappCMpinarai vijyanFAKE ACCOUNT
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies