കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. 50 ലക്ഷം രൂപയുടെ സ്വർണ മിശ്രിതവുമായി മലപ്പുറം സ്വദേശി അലി പിടിയിലായത്. ഒരു കിലോഗ്രാം സ്വർണ്ണ മിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇയാളിൽ നിന്ന് കണ്ടെടുത്തത്.
ജിദ്ദയിൽ നിന്ന് വന്ന ഇൻഡിഗോ എയർലൈൻസിന്റെ വിമാനത്തിൽ എത്തിയതായിരുന്നു മലപ്പുറം സ്വദേശി. സ്വർണക്കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെടുത്തത്. സ്വർണ മിശ്രിതം കാപ്സ്യൂൾ രൂപത്തിലാക്കി നാല് പായ്ക്കറ്റുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
Comments