പശുക്കടത്ത്; മൂലക്കുരുവെന്ന് പറഞ്ഞ് ചോദ്യം ചെയ്യലിന് എത്തിയില്ല; മമതയുടെ അടുത്ത അനുയായിയെ വീട്ടിലെത്തി പൊക്കി സിബിഐ
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പശുക്കടത്ത്; മൂലക്കുരുവെന്ന് പറഞ്ഞ് ചോദ്യം ചെയ്യലിന് എത്തിയില്ല; മമതയുടെ അടുത്ത അനുയായിയെ വീട്ടിലെത്തി പൊക്കി സിബിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2022, 11:14 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത : പശുക്കടത്തുമായി ബന്ധപ്പെട്ട കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുടെ അടുത്ത അനുയായിയുമായ അനുഭ്രാത മൊണ്ടാൽ അറസ്റ്റിൽ. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും ഹാജരാകാതെ വന്നതോടെയാണ് സിബിഐ മൊണ്ടാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബോൽപൂരിലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയാണ് പിടികൂടിയത്.

അദ്ധ്യാപക നിയമന അഴിമതിക്കേസിൽ തൃണമൂൽ മന്ത്രി പാർത്ഥ ചാറ്റർജിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പാർട്ടി നേതാക്കളുടെ കൂടുതൽ അഴിമതികൾ പുറത്തുവരുന്നത്.

പശുക്കടത്ത് കേസുമായി ബന്ധപ്പെട്ട് പത്താം തവണയാണ് ചോദ്യം ചെയ്യലിനായി അനുഭ്രാത മൊണ്ടാലിനെ വിളിപ്പിക്കുന്നത്. എന്നാൽ ഹാജരാകാതെ വന്നതോടെ ഇന്ന് രാവിലെ സിആർപിഎഫ് ഉദ്യോഗസ്ഥർക്കൊപ്പം സിബിഐ അദ്ദേഹത്തിന്റെ വീട്ടിലെത്തി. വീട് റെയ്ഡ് ചെയ്തതിന് ശേഷമാണ് നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തെയും വീട്ടിൽ വെച്ച് ചോദ്യം ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ വൈദ്യ പരിശോധനയ്‌ക്കും വിധേയനാക്കി.

ബീർഭൂം ജില്ലയിലെ തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷനാണ് അനുഭ്രാത മൊണ്ടാൽ. പശുക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ ഇയാളെ സിബിഐ വിളിപ്പിച്ചിരുന്നു. എന്നാൽ തൃണമൂൽ നേതാവ് ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇതിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. തനിക്ക് മൂലക്കുരുവാണെന്നും 14 ദിവസത്തെ വിശ്രമം ആവശ്യമുണ്ടെന്ന് കാണിച്ച് അന്വേഷണ ഏജൻസിക്ക് കത്ത് നൽകുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Tags: ArrestCBITMCmamatha banerjeeTrinamool CongressAnubrata Mondal
Share
Tweet
SendShare

More News from this section

കുനോയിൽ കാട്ടിൽ അവശനിലയിൽ കണ്ടെത്തി രക്ഷപ്പെടുത്തിയ നമീബിയൻ ചീറ്റ ഗൗരവ് ചത്തു; ദാരുണാന്ത്യം ചികിത്സയ്‌ക്കിടെ

ഡിവൈഡറിൽ ഇടിച്ച വോൾവോ കാറിന് തീപിടിച്ചു; അകത്ത് കുടുങ്ങി ന്യൂറോ സർജൻ വെന്തുമരിച്ചു

സോണിയ ഗാന്ധിക്ക് 1980ൽ വോട്ടർപട്ടികയിൽ പേര്, പൗരത്വം  1983ൽ; മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, കേസ് വീണ്ടും പരിഗണിക്കും

ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്‌ത്തിയ 300 കിലോ ഭീമൻ മുതല വലയിലായി; കോതയാറിൽ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ ദൗത്യം വിജയിച്ചു

കോണ്‍ഗ്രസിന് തിരിച്ചടി; പാലി മേയര്‍ സ്ഥാനം ബിജെപിക്ക്, നമീത ബുബാകിയയ്‌ക്ക് 33 വോട്ട്

ഐഎസ്‌ഐ ചാരനായി അതിര്‍ത്തി നിരീക്ഷണം; കതുവയില്‍ 24കാരനായ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

Latest News

വാക്കുതർക്കത്തിനിടെ ഷാൾ ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ചു; കൊടുവായൂരിൽ 31കാരി അനുപ്രിയ കൊല്ലപ്പെട്ടു, ഭർത്താവ് മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ

ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം; ‘പൂണൂൽ ധരിച്ചാലേ പൂജ ശരിയാകൂവെന്ന് വിശ്വാസം’, വിവാദ പരാമർശവുമായി ജി സുധാകരൻ

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ച ഗ്രേഡ് എസ്‌ഐയും സിപിഒയും സസ്പെൻഷനിൽ

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ; 28.74 ഹെക്ടർ കൂടി ഏറ്റെടുക്കാൻ 3എ വിജ്ഞാപനം

ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് തേനീച്ച ആക്രമണം; 17 പേര്‍ക്ക് പരിക്ക്

UNGA 2026: 81-ാം യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies