തൃശൂർ: തൃശൂർ മരോട്ടിച്ചാലിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. വല്ലൂർ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയവരാണ് മുങ്ങിമരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. പുതുക്കാട് ചെങ്ങാലൂർ സ്വദേശികളായ അക്ഷയ്, സാന്റോ എന്നിവരാണ് മരിച്ചത്.
സുഹൃത്തുക്കളായ മൂന്ന് പേർ ചേർന്ന് ഉച്ചയോടെയാണ് വെള്ളച്ചാട്ടത്തിൽ കുളിക്കാൻ വന്നത്. ഇതിൽ രണ്ട് പേർ വെള്ളത്തിലേക്ക് ഇറങ്ങുകയും മൂന്നാമത്തെയാൾ ഫോട്ടോ എടുക്കാൻ നിൽക്കുകയും ചെയ്തു. പൊതുവെ മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്യാത്ത സ്ഥലത്തായിരുന്നു യുവാക്കൾ കുളിക്കാനെത്തിയത്.
താരതമ്യേന ആഴം കുറഞ്ഞ ഇടത്താണ് യുവാക്കൾ ഇറങ്ങിയതെങ്കിലും പാറയിടുക്കിൽ കുടുങ്ങുകയായിരുന്നുവെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് ഇരുവരെയും പുറത്തെടുത്തത്.
Comments