ഇനിയും വേണമെങ്കിൽ സാത്താനിക് വേഴ്‌സസ് എഴുതുമെന്ന് സൽമാൻ റുഷ്ദി; രാജ്യത്തിന്റെ മുസ്ലീം പ്രീണന നയങ്ങളെ ശക്തമായി എതിർക്കുകയും ആ കാരണംകൊണ്ട് ഒളിവിൽ പോവുകയും ചെയ്ത സാഹിത്യകാരൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനിയും വേണമെങ്കിൽ സാത്താനിക് വേഴ്‌സസ് എഴുതുമെന്ന് സൽമാൻ റുഷ്ദി; രാജ്യത്തിന്റെ മുസ്ലീം പ്രീണന നയങ്ങളെ ശക്തമായി എതിർക്കുകയും ആ കാരണംകൊണ്ട് ഒളിവിൽ പോവുകയും ചെയ്ത സാഹിത്യകാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 11:59 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക് : സാഹിത്യകാരൻ സൽമാൻ റുഷ്ദി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കഴുത്തിനും അടിവയറ്റിലും കണ്ണിനും കുത്തേറ്റ അദ്ദേഹം ശസ്ത്രക്രിയയ്‌ക്ക് ശേഷം ഇപ്പോൾ വെന്റിലേറ്ററിലാണ്. ഈ സാഹചര്യത്തിൽ സൽമാൻ റുഷ്ദിയുടെ ദി സാത്താനിക് വേഴ്‌സസ് എന്ന പുസ്‌തകമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഈ പുസ്തകത്തൽ മുഹമ്മദ് നബിയെപ്പറ്റിയുള്ള പരാമർശമാണ് അദ്ദേഹത്തെ ഇസ്ലാമിസ്റ്റുകളുടെ കണ്ണിലെ കരടാക്കി മാറ്റിയതും.

1988 എഴുതിയ ഈ നോവൽ ഇന്ത്യ ഉൾപ്പെടെ 20 ൽ അധികം രാജ്യങ്ങളിൽ നിരോധിച്ചിരുന്നു. മതമൗലികവാദികളിൽ നിന്ന് വധ ഭീഷണിയും ഉയർന്നിരുന്നു. ഇറാൻ മതനേതാവ് ആയത്തുള്ള ഖൊമേനി അദ്ദേഹത്തിനെതിരെ ഫത്വ പുറപ്പെടുവിച്ചതിനെ തുടർന്ന് ഒരു ദശാബ്ദത്തോളം ഒളിവിൽ കഴിയാനും നിർബന്ധിതനായി. എന്നാൽ താൻ വേണമെങ്കിൽ ഇനിയും അതേ പുസ്തകം എഴുതണമെന്നാണ് സൽമാൻ റുഷ്ദി പറഞ്ഞത്.

നിരോധനം നട്ടെല്ലില്ലാത്ത ഒരു നിമിഷത്തെ തീരുമാനമായിരുന്നു എന്ന് സൽമാൻ റുഷ്ദി പിന്നീട് പറഞ്ഞു. ഇന്ത്യയിലാണ് ഈ പുസ്തകം ആദ്യം നിരോധിച്ചത്. ആ സമയത്ത് രാജ്യത്ത് പുസ്തകത്തിന്റെ ഒരു കോപ്പി പോലും ലഭ്യമായിരുന്നില്ല. അത് കേട്ടപ്പോൾ വളരെ വിഷമംതോന്നി. എന്നാൽ ഇക്കാലത്ത് പുസ്തകം നിരോധിക്കാൻ സാധിക്കില്ലെന്നും അങ്ങനെ ചെയ്താലും നിങ്ങൾക്ക് ഓൺലൈനായി ഡൗൺലോഡ് ചെയ്ത് വായിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2013 ൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തന്റെ പുസ്തകങ്ങളിൽ ഏറ്റവും കുറവ് രാഷ്‌ട്രീയമുള്ള ഒരു പുസ്തകമാണ് ദി സാത്താനിക് വേഴ്‌സസ്. ഇന്ത്യയിൽ സാംസ്‌കാരിക പുരാവസ്തുക്കളെ ആക്രമിക്കുന്നത് വളരെ എളുപ്പമായിരിക്കുകയാണ്. ആളുകൾ അവരുടെ വ്യക്തിത്വം തെളിയിക്കുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നതിനെ അടിസ്ഥാനമാക്കിയല്ല, മറിച്ച് നിങ്ങൾ വെറുക്കുന്നതിനെ അടിസ്ഥാനമാക്കിയാണ്. മതത്തോടുള്ള ഭയം ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഇത്തരത്തിൽ രാജ്യത്ത് വിദ്വേഷം വളർത്തുന്നതിൽ ഭരണകൂടത്തിന് പങ്കുണ്ട്. കാരണം ജനങ്ങൾ നിസ്സംഗരാണ്, ഭരണകൂടം അവരെ സംരക്ഷിക്കുന്നില്ല; ചില കാര്യങ്ങൾ വിലപ്പെട്ടതാണെന്ന് ഭരണകൂടം ജനങ്ങളോട് പറയണം. സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താൻ ആഗ്രഹിക്കുന്ന ആളുകൾ എല്ലായ്‌പ്പോഴും സ്വതന്ത്രമായി സംസാരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. നമ്മൾ ഇരവാദ സംസ്‌കാരത്തിലാണ് ജീവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇനിയുമൊരു സാത്താനിക് വേഴ്‌സസ് എഴുതാൻ തനിക്ക് പേടിയില്ല എന്നും റുഷ്ദി വ്യക്തമാക്കിയിരുന്നു.

Tags: terrorislamistsSalman Rushdie
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies