കൊച്ചി : ആസാദ് കശ്മീർ പരാമർശത്തിൽ കെടി ജലീലിനെതിരെ ആഞ്ഞടിച്ചു കേന്ദ്ര മന്ത്രി വി മുരളീധരൻ. എങ്ങനെയൊക്കെ പറഞ്ഞാലും ആസാദ് കശ്മീരിനു ഒരു അർത്ഥമേയുള്ളുവെന്നും ഉത്തരവാദിത്തത്തിൽ നിന്നു സ്പീക്കർക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇൻവേർട്ടഡ് കോമയിൽ ഇട്ടാലും ആസാദ് കശ്മീരിന് അർത്ഥം ഒന്നേയുള്ളൂ. മുഖ്യമന്ത്രിയടക്കമുളള സിപിഎം നേതാക്കൾ മൗനം വെടിയണം. ജലീലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് പുറത്താക്കാനും നടപടികൾ സ്വീകരിക്കണം. സിപിഎം ജലീലിനെ തള്ളിപ്പറയാത്തത് അത്ഭുതകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പതാക ഉയർത്തിയതുകൊണ്ട് മാത്രം കാര്യമില്ല, ദേശീയതയോട് കൂറ് പുലർത്തണം എന്നാണ് വി മുരളീധരൻ പറഞ്ഞത്. ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിളിച്ചുകൊണ്ടുള്ള ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. എന്നാൽ താൻ ഇൻവേർട്ടഡ് കോമയിലാണ് ആസാദ് കശ്മീർ എന്നെഴുതിയത് എന്നായിരുന്നു ജലീലിന്റെ ന്യായീകരണം.
Comments