ചൈനയും അമേരിക്കയും തമ്മിലുളള വ്യാപാര തർക്കം മുറുകുന്നു; ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുളള അഞ്ച് കമ്പനികൾ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് പുറത്തേക്ക്-Five Chinese state-owned companies, under scrutiny in U.S., will delist from NYSE
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയും അമേരിക്കയും തമ്മിലുളള വ്യാപാര തർക്കം മുറുകുന്നു; ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുളള അഞ്ച് കമ്പനികൾ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് പുറത്തേക്ക്-Five Chinese state-owned companies, under scrutiny in U.S., will delist from NYSE

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 02:42 pm IST
Facebook
Twitter
WhatsAppTelegram

വാഷിങ്ടൺ : യുഎസിന്റെ നിരീക്ഷണത്തിലുള്ള അഞ്ച് ചൈനീസ് കമ്പനികളെ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് പുറത്താക്കാൻ സാധ്യത. ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഈ കമ്പനികളുടെ ഓഡിറ്റുകൾ യുഎസ് സെക്യൂരിറ്റീസ് റെഗുലേറ്ററിന്റെ സൂക്ഷ്മപരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

സിനോപെക് , ചൈന ലൈഫ് ഇൻഷുറൻസ്, അലൂമിനിയം കോർപ്പറേഷൻ ഓഫ് ചൈന, പെട്രോ ചൈന , സിനോപെക് ഷാങ്ഹായ് പെട്രോകെമിക്കൽ കോ എന്നിവയാണ് ഈ അഞ്ച് സ്ഥാപനങ്ങൾ. ഇവയുടെ ഷെയറുകൾ അമേരിക്കൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്നും പിൻമാറാനുള്ള തങ്ങളുടെ അപേക്ഷ ഈ മാസം തന്നെ നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇതിന് പുറമെ യുഎസ് എക്‌സ്‌ചേഞ്ചുകളിൽ നിന്ന് ചൈനീസ് കമ്പനികളെ നിരോധിക്കാനിടയുള്ള ഓഡിറ്റ് തർക്കം പരിഹരിക്കാൻ ബെയ്ജിംഗും വാഷിംഗ്ടണും ചർച്ചകൾ നടത്തുന്നുണ്ട്. അതേസമയം ദേശീയ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് ഓഡിറ്റ് രേഖകളുടെ പരിശോധന നടത്തുന്നത് ബീജിംഗ് വിലക്കുന്നുണ്ട്.

‘ഈ സ്ഥാപനങ്ങൾ യുഎസിൽ ലിസ്റ്റ് ചെയ്തത് മുതൽ യുഎസ് മൂലധന വിപണിയുടെ നിയമങ്ങളും നിയന്ത്രണ ആവശ്യകതകളും പാലിക്കുന്നുണ്ട്. നിലവിൽ സ്ഥാപനങ്ങളുടെ സ്വന്തം ആവശങ്ങൾക്കായാണ് അമേരിക്കൻ ഷെയറുകളിൽ നിന്ന് പുറത്താക്കാൻ ആവശ്യപ്പെടുന്നത്.’ ചൈന സെക്യൂരിറ്റീസ് റെഗുലേറ്ററി കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം വിദേശ ഏജൻസികളുമായുള്ള ആശയവിനിമയം തുടരുമെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.

ചൈന ലൈഫ് ഇൻഷുറൻസ്, ഓയിൽ ഭീമൻ സിനോപെക് എന്നിവയുടെ യുഎസ് ലിസ്റ്റ് ചെയ്ത ഓഹരികൾ വെള്ളിയാഴ്ച യഥാക്രമം 3.06%, 3.22% ഇടിഞ്ഞിരുന്നു. അലൂമിനിയം കോർപ്പറേഷൻ ഓഫ് ചൈന 3.03 ശതമാനം ഇടിഞ്ഞപ്പോൾ പെട്രോ ചൈന 2.80 ശതമാനം ഇടിഞ്ഞു. സിനോപെക് ഷാങ്ഹായ് പെട്രോകെമിക്കൽ കമ്പനിയിൽ 3.29 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.

ചൈന ലൈഫും ചാൽക്കോയും പുറത്താക്കലിനായി അപേക്ഷ ഓഗസ്റ്റ് 22-ന് ഫയൽ ചെയ്യും. ഇത് 10 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരും. ചൈന സിനോപെക്കും പെട്രോ ചൈനയും തങ്ങളുടെ അപേക്ഷകൾ ഓഗസ്റ്റ് 29-ന് നൽകുമെന്നുമുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

Share
Tweet
SendShare

More News from this section

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies