ജയ്പൂർ: രാജസ്ഥാനിൽ ബിജെപി വനിതാ നേതാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. മുൻ എംഎൽഎ അമൃത മേഘ്വാളിനെയാണ് അജ്ഞാത സംഘം ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അജ്മേറിൽ നിന്നും ജലോറിലേക്കുള്ള യാത്രയ്ക്കിടെയാണ് വനിതാ നേതാവിനെ അജ്ഞാത സംഘം ഭീഷണിപ്പെടുത്തിയത്. കാറിൽ സഞ്ചരിക്കുകയായിരുന്ന അമൃതയെ അക്രമി സംഘം വഴിയിൽ തടയുകയായിരുന്നു.കാര്യം അന്വേഷിക്കാനായി അമൃത വാഹനത്തിന് പുറത്തേക്കിറങ്ങി. ഈ സമയം കയ്യിലുണ്ടായിരുന്ന തോക്കു ചൂണ്ടി സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. നാല് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് അമൃതയുടെ മൊഴി.
സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. ജലോറിൽ നിന്നുള്ള എംഎൽഎയായിരുന്നു അമൃത.
Comments