സിപിഎം വിട്ട് ടിആർഎസിൽ ചേർന്ന നേതാവിനെ സ്വാതന്ത്ര്യദിനത്തിൽ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിപിഎം വിട്ട് ടിആർഎസിൽ ചേർന്ന നേതാവിനെ സ്വാതന്ത്ര്യദിനത്തിൽ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 07:20 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് : തെലങ്കാനയിൽ സിപിഎം വിട്ട് ടിആർഎസിൽ(തെലങ്കാന രാഷ്‌ട്ര സമിതി) ചേർന്ന നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. ടിആർഎസ് നേതാവ് തമ്മിനേനി കൃഷ്ണയ്യയാണ് കൊല്ലപ്പെട്ടത്. കമ്മം ജില്ലയിൽ വെച്ചായിരുന്നു സംഭവം. ദേശീയ പതാക ഉയർത്തി മിനിറ്റുകൾക്കകമാണ് കൊല നടന്നത്. സംഭവത്തിൽ ഇയാളുടെ സഹോദരന് പങ്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

പട്ടാപ്പകൽ നടുറോഡിൽ വെച്ചായിരുന്നു അക്രമം. പതാക ഉയർത്തലിന് ശേഷം മറ്റൊരാളോടൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ റോഡിൽ വെച്ചാണ് കൊലപാതകം നടന്നത്. ഓട്ടോറിക്ഷയുമായി പിന്നിൽ വന്ന് ഇടിച്ച ശേഷം അക്രമികൾ കൃഷ്ണയ്യയെ കത്തിയും മഴുവും ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ഇരു കൈപ്പത്തികളും വെട്ടിയെടുത്ത് കൊണ്ട് പോയി. ശരീരം റോഡിന് സമീപം ഉപേക്ഷിക്കുകയും ചെയ്തു. പോലീസ് എത്തി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അടുത്തിടെയാണ് കൃഷ്ണയ്യ സിപിഎം വിട്ടത്. ഇതിന്റെ പ്രതികാരമാകാം കൊലയ്‌ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൃഷ്ണയ്യയുടെ സഹോദരനാണ് സിപിഎം നേതാവായ തമ്മിനേനി കൊട്ടേശ്വര റാവു. കൊലയിൽ ഇയാൾക്കും പങ്കുണ്ടെന്നാണ് ആരോപണം. ഇതിന് പിന്നാലെ ടിആർഎസ് അനുഭാവികൾ സിപിഎം നേതാവിന്റെ വീട്ടിൽ കയറി ആക്രമണം നടത്തി. വീട്ടിലെ ഫർണീച്ചറുകളും വാഹനങ്ങളുമെല്ലാം തല്ലിത്തകർത്തു.

പ്രദേശത്ത് പോലീസ് കനത്തസുരക്ഷ ഒരുക്കി. പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിലും ആരംഭിച്ചുകഴിഞ്ഞു.

Tags: CPMMurderpolitical murderTRS
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies