യുവി വീണ്ടും പാഡണിയുമോ? ക്രിക്കറ്റ് ആസ്വാദകരിൽ ആകാംക്ഷ നിറച്ച ട്വീറ്റുമായി മുൻ ഓൾറൗണ്ടർ- Yuvraj Singh Hints At Return To The Cricket Field
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുവി വീണ്ടും പാഡണിയുമോ? ക്രിക്കറ്റ് ആസ്വാദകരിൽ ആകാംക്ഷ നിറച്ച ട്വീറ്റുമായി മുൻ ഓൾറൗണ്ടർ- Yuvraj Singh Hints At Return To The Cricket Field

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 10:10 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റിന് യുവരാജ് എന്ന മധ്യനിര ബാറ്ററുടെ സംഭാവന ഒരിക്കലും വിസ്മരിക്കാനാവില്ല. 2007 പ്രഥമ ടി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവ ഇന്ത്യ കരസ്ഥമാക്കിയപ്പോൾ മുഖ്യ പങ്ക് വഹിച്ചത് ഈ ഇടം കൈയ്യൻ താരമായിരുന്നു. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ മൈതാനത്തിലേക്കുളള തന്റെ തിരിച്ചുവരവിന്റെ സൂചന നൽകിയതാണ് യുവി വീണ്ടും ചർച്ചയാകുന്നത്. യുവരാജ് സിങ് 2019ൽ എല്ലാത്തരം ക്രിക്കറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം ഫീൽഡിൽ നിന്ന് താരം വിട്ടുനിൽക്കുകയാണ്. 19 വർഷം നീണ്ട ക്രിക്കറ്റ് ജീവിതത്തിൽ അദ്ദേഹം ഇന്ത്യക്കായി 402 അന്താരാഷ്‌ട്ര മത്സരങ്ങൾ കളിച്ചു.

കളത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് സൂചന നൽകി യുവരാജ് പങ്ക് വച്ച വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു, ”വരാനിരിക്കുന്ന കാര്യങ്ങളിൽ വളരെ ആവേശമുണ്ട്!” വീഡിയോയിൽ, യുവരാജ് തന്റെ കിറ്റുകൾ കാറിൽ കയറ്റിയശേഷം പരിശീലനത്തിന് പോകുന്നത് കാണാം. എന്തിനാണ് കിറ്റുകൾ പാക്ക് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ, യുവരാജ് പറഞ്ഞു, ‘ഇന്ന് കുറച്ച് ക്രിക്കറ്റ് പരിശീലിക്കാം, ഏതെങ്കിലും ടൂർണമെന്റ് വരുമോ എന്ന് നിങ്ങൾക്കറിയില്ല’.

Didn’t do too bad, did I? 🤪 Super excited for what’s coming up! pic.twitter.com/MztAU5nyZJ

— Yuvraj Singh (@YUVSTRONG12) August 16, 2022

വീഡിയോയിൽ യുവരാജ് തന്റെ ബാറ്റിംഗ് ഗിയർ ധരിക്കുന്നതും കാണാം. തുടർന്ന് അദ്ദേഹം ബാറ്റിംഗ് പരിശീലനവുമായി മുന്നോട്ട് പോകുകയും ചില ഗംഭീര ഷോട്ടുകൾ പായിക്കുന്നതും കാണാം. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

തന്റെ അവസാന ഐപിഎൽ സീസണിൽ യുവരാജ് സിംഗ് മുംബൈ ഇന്ത്യൻസിനെ പ്രതിനിധീകരിച്ചു. ഇന്ത്യക്കായി അവസാനമായി അന്താരാഷ്‌ട്ര മത്സരം കളിച്ചത് 2017ലാണ്. മുംബൈ ഇന്ത്യൻസ് വേണ്ടിയാണ് അവസാന ഐപിഎൽ സീസണിൽ കളിച്ചെങ്കിലും നാല് മത്സരങ്ങളിൽ മാത്രമാണ് ഇടംപിടിച്ചത്. യുവരാജ് ഇപ്പോൾ തന്റെ തിരിച്ചുവരവിന്റെ സൂചന നൽകിയത് ആരാധകർ സ്വാഗതം ചെയ്തു. യുവി വീണ്ടും ക്രിക്കറ്റ് പാഡണിയുമെന്ന പ്രതീക്ഷയിലാണ് കളി ആസ്വാദകർ.

ഏകദിന ക്രിക്കറ്റിൽ യുവരാജ് 300ലധികം മത്സരങ്ങൾ കളിച്ചു. 8701 റൺസ് നേടുകയും 111 വിക്കറ്റ് വീഴ്‌ത്തുകയും ചെയ്തു. ടി20 ഫോർമാറ്റിൽ 58 മത്സരങ്ങൾ കളിച്ച ഇടംകൈയ്യൻ ബാറ്റർ 1177 റൺസ് സമ്പാദിച്ചു. 28 വിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്. യുവരാജ് 40 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1900 റൺസും 9 വിക്കറ്റുമാണ് ടെസ്റ്റിലെ നേട്ടം.

Tags: mumbai indiansyuvraj singhofficial Twitter handle
Share
Tweet
SendShare

More News from this section

‘മര്യാദയ്‌ക്ക് സംസാരിക്കണം’; വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം

മാധ്യമപ്രവർത്തകനും നടനുമായ രഗീഷ് രാജ അന്തരിച്ചു

റാണിപുരത്ത് സിപ് ലൈൻ അപകടം; ഓപ്പറേറ്ററായ യുവാവ് മരിച്ചു, ദുരന്തം ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം

കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത ടിവി അവതാരക, ഒടുവിൽ ലഹരിക്കേസിലെ പ്രതി; സാറ ഖലീഫയ്‌ക്ക് വധശിക്ഷ; 39 കാരിയെ പ്രശസ്തയാക്കിയത് മിഷൻ ഇംപോസിബിൾ’

‘സ്ത്രീകൾ പുറത്തിറങ്ങിയാൽ നാശമെന്ന് പറഞ്ഞത് മൗദൂദി’; പുസ്തകം തലയണക്കടിയിൽ വെച്ചിട്ട് കാര്യമില്ല; ജമാഅത്തെ ഇസ്ലാമിക്കെതിരെ എ.പി. അബ്ദുൽ ഹക്കിം അസ്ഹരി

ആണുകളെ പ്രകോപ്പിക്കുന്ന തരത്തിൽ വസ്ത്രം ധരിച്ചാൽ സ്ത്രീകൾ കൈയ്യേറ്റമുണ്ടാകും; വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി സമസ്ത

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണമോതിരം മോഷ്ടിച്ചു; യുവതി പിടിയിൽ

കുന്നംകുളത്ത് കാർ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; കാർ ഡ്രൈവർ ഒളിവിൽ

ചുവപ്പുനാടകൾ അഴിപ്പിച്ചു; തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പദ്ധതിക്ക് ഭരണാനുമതി; ആധുനിക ലാബ് ഉടൻ

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies