ന്യൂഡൽഹി : ഡ്യൂറൻഡ് കപ്പിന്റെ കേരള ബ്ലാസ്റ്റേഴ്സ് സംഘത്തിൽ 18 മലയാളികളും . 21 പേർ അടങ്ങുന്ന സംഘത്തിലാണ് 18 മലയാളികൾ ഇടം നേടിയിരിക്കുന്നത്. ഫസ്റ്റ് ടീം യുഎഇയിൽ പ്രീസീസൺ കളിക്കുന്നതിന്റെ സാഹചര്യത്തിലാണ് ഈ യുവ താരനിരയെ ബ്ലാസ്റ്റേഴ് അയച്ചിരിക്കുന്നത്.
അരിത്ര ദാസ്, സുഭ ഘോഷ് , ഗൗരവ് കാൻകോൻകാർ എന്നിവരാണ് മലയാളികളല്ലാത്ത മറ്റ് താരങ്ങൾ. അതേസമയം ഡ്യുറൻഡ് കപ്പിന്റെ 131ആം പതിപ്പാണ് ഇന്നലെ ആരംഭിച്ചത്. ഡ്യുറൻഡ് കപ്പിൽ പരസ്പരം ഏറ്റുമുട്ടുക അഞ്ച് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളാണ്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഡൽഹിക്കെതിരെയാണ്. വെള്ളിയാഴ്ചയാണ് ഈ മത്സരം നടക്കുക.മൂന്ന് വേദികളിലായാണ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുക.
20 ടീമുകൾ ടൂർണമെന്റിൽ കളിക്കും. 11 ഐഎസ്എൽ ടീമുകളും ഡ്യുറൻഡ് കപ്പിലുണ്ടാവും. ഒപ്പം അഞ്ച് ഐ-ലീഗ് ടീമുകളും ഇന്ത്യൻ സൈന്യത്തിന്റെ നാല് ടീമുകളും ടൂർണമെന്റിന്റെ ഭാഗമാകും.കൊൽക്കത്ത, അസമിലെ ഗുവാഹത്തി, മണിപ്പൂരിലെ ഇംഫാൽ എന്നീ നഗരങ്ങളാണ് ഡ്യുറൻഡ് കപ്പിന് വേദിയാകുക.
ആറ് ഐഎസ്എൽ ടീമുകൾ മാത്രമാണ് ഡ്യുറൻഡ് കപ്പിൽ ഒന്നാം നിര സംഘവുമായെത്തുന്നത് .ബാക്കി അഞ്ച് ടീമുകളും റിസർവ് ടീമിനെയോ രണ്ടാം നിരയെയോ ആണ് ടൂർണമെന്റിനയക്കുക. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം നിരയെയാവും അണിനിരത്തുക.
Comments