തൃശ്ശൂര്‍: വ്യത്യസ്തമായ നാട്ടു വിഭങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി ചാലക്കുടി വ്യാസ വിദ്യാനികേതന്‍ മാതൃസമിതി. പുതുവത്സരം പ്രമാണിച്ച് സ്കൂളില്‍ സംഘടിപ്പിച്ച ഭക്ഷണ കലവറയിലാണ് വ്യത്യസ്തമായ വിഭവങ്ങള്‍ അമ്മമാര്‍ തയാറാക്കിയത്. തൊട്ടാവാടി തോരന്‍, റാഗി പായസം, ചക്കക്കുരു അച്ചാര്‍, താമരതോരന് തുടങ്ങീ 300ല്‍ അധികം നാടന്‍ വിഭവങ്ങള്‍ പ്രദര്‍ശനത്തിനായി എത്തി. 75 അമ്മമാര്‍ ഫുഡ്ഫെസ്റ്റില്‍ പങ്കാളികളായി. വീഡിയോ കാണാം>>>
Comments