ആർക്കും അനുവദിക്കാത്ത അംഗീകാരം ഇന്ത്യൻ പ്രതിരോധ വകുപ്പിന്; പെന്റഗണിലേയ്ക്ക് സുരക്ഷാ നിയന്ത്രണമില്ലാതെ കടക്കാം : ഇന്ത്യാ-അമേരിക്ക പ്രതിരോധ പങ്കാളിത്തത്തിന്റെ കരുത്തെന്ന് വിദഗ്ധർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആർക്കും അനുവദിക്കാത്ത അംഗീകാരം ഇന്ത്യൻ പ്രതിരോധ വകുപ്പിന്; പെന്റഗണിലേയ്‌ക്ക് സുരക്ഷാ നിയന്ത്രണമില്ലാതെ കടക്കാം : ഇന്ത്യാ-അമേരിക്ക പ്രതിരോധ പങ്കാളിത്തത്തിന്റെ കരുത്തെന്ന് വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2022, 08:05 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഇന്ത്യയുടെ പ്രതിരോധ വകുപ്പിന് അത്യപൂർവ്വ ഇളവും അംഗീകാരവും നൽകി അമേരിക്ക.  പെന്റഗണിലേയ്‌ക്ക് ഇന്ത്യയുടെ പ്രതിരോധ വകുപ്പിന്റെ ഉന്നതന്മാർക്ക് സുരക്ഷാ പരിശോധനയില്ലാതെ പ്രവേശിക്കാമെന്ന തീരുമാനമാണ് എടുത്തിരിക്കുന്നത് . ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിനായി ഇന്ത്യൻ എംബസിയിൽ സ്ഥാനപതി വിളിച്ചു ചേർത്ത ചടങ്ങിലാണ് തീരുമാനം അറിയിച്ചത്. ഇന്ത്യയ്‌ക്ക് ലഭിച്ചിരിക്കുന്ന സവിശേഷമായ അംഗീകാരത്തിന്റെ പ്രഖ്യാപനം അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ഉദ്യോഗസ്ഥനും വ്യോമസേനാ സെക്രട്ടറിയുമായ ഫ്രാങ്ക് കെൻഡലാണ് പ്രതിനിധി എന്ന നിലയിലെത്തി അറിയിച്ചത്.

അതീവ സുരക്ഷാ മേഖലയിൽ ഏതു രാജ്യത്തിന്റെ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും പലപ്പോഴും പ്രവേശനമുണ്ടാകാറില്ല. അത് പരിഗണിക്കുന്പോഴാണ് ഇന്ത്യയ്‌ക്ക് അത്യ പൂർവ്വമായ ഇളവ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിൽ പ്രതിരോധ രംഗത്ത് എത്ര ശക്തമായ ബന്ധമാണ് എന്നതിന്റെ തെളിവാണിതെന്ന് പ്രതിരോധ വിദഗ്ധർ അറിയിച്ചു.

‘ഇന്നു മുതൽ ഇന്ത്യൻ പ്രതിരോധ സുരക്ഷാ ഉന്നതതല സംഘത്തിന് സവിശേമായ ഒരു ഇളവ് ലഭിച്ചിരിക്കുന്നു. അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗണിലേയ്‌ക്ക് സുരക്ഷാ നിയന്ത്രണങ്ങളില്ലാതെ കടന്നുചെല്ലാൻ അനുമതി നൽകിയിരിക്കുന്നു. ഇന്ത്യയുമായുള്ള അമേരിക്കയുടെ പ്രതിരോധ പങ്കാളിത്തം സുതാര്യവും ശക്തവുമാണ്. ആഗോള തലത്തിൽ പ്രതിരോധ മേഖലയിൽ ഇന്ത്യയുമായുള്ള വിശ്വാസവും സഹകരണവും ശക്തമാണെന്നതാണ് ഈ നടപടിയിലൂടെ പെന്റഗൺ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നത്.’ പെന്റഗണിന് വേണ്ടി ഫ്രാങ്ക് കെൻഡൽ അറിയിച്ചു.

തനിക്ക് പോലും പെന്റഗണിൽ പ്രത്യേക സുരക്ഷാ അനുമതിയില്ലാതെ പ്രവേശിക്കാൻ സാധിക്കില്ലെന്ന് ചടങ്ങിൽ കെൻഡൽ അറിയിച്ചു. ശക്തമായ സുരക്ഷാ മാനദണ്ഡം നിലനിൽക്കേയാണ് വിദേശ രാജ്യമായ ഇന്ത്യയുടെ പ്രതിരോധ വകുപ്പിന് ഇളവ് ലഭിച്ചത്. ഇരുരാജ്യങ്ങളുടേയും പ്രതിരോധ വകുപ്പുകൾ തമ്മിലുള്ള കരുത്തുറ്റ ബന്ധമാണ് അനുമതി നൽകിയതിലൂടെ ബോദ്ധ്യപ്പെട്ടതെന്നും അമേരിക്കയുടെ വ്യോമയാന സെക്രട്ടറി അറിയിച്ചു.

Tags: INDIA-US
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies