ആലപ്പുഴ: വാഹനാപകടത്തിൽ ബിജെപി നേതാവിന് ഗുരുതര പരിക്ക്. ബിജെപി ദക്ഷിണ മേഖലാ ഉപാദ്ധ്യക്ഷൻ അശ്വിനി ദേവിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകീട്ടോടെയായിരുന്നു സംഭവം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അദ്ദേഹത്തിന് പരിക്കേറ്റത്. കായംകുളം എരുവയിൽ വെച്ചായിരുന്നു അപകടം.
കഴിഞ്ഞ വർഷം നടന്ന കായംകുളം നഗരസഭാ തിരഞ്ഞെടുപ്പിൽ പൊതുമരാമത്ത് സ്ഥിരം സമിതി അംഗമായി അശ്വിനി ദേവ് വിജയിച്ചിരുന്നു. ലീഗ് അംഗത്തെ പരാജയപ്പെടുത്തിയായിരുന്നു അദ്ദേഹം അട്ടിമറി വിജയം നേടിയത്.
Comments