ബിഹാർ സർക്കാർ വാഴില്ലെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോർ; 20 ലക്ഷം തൊഴിലെന്ന പ്രഖ്യാപനം ജനങ്ങളെ വിഡ്ഢികളാക്കാൻ; കസേരയിൽ ഫെവികോൾ ഒട്ടിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും പരിഹാസം - Prashant Kishor Mocks Mahagathbandhan's 20 Lakh Job Promise
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിഹാർ സർക്കാർ വാഴില്ലെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോർ; 20 ലക്ഷം തൊഴിലെന്ന പ്രഖ്യാപനം ജനങ്ങളെ വിഡ്ഢികളാക്കാൻ; കസേരയിൽ ഫെവികോൾ ഒട്ടിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും പരിഹാസം – Prashant Kishor Mocks Mahagathbandhan’s 20 Lakh Job Promise

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 12:11 pm IST
Facebook
Twitter
WhatsAppTelegram

പാറ്റ്‌ന: ജനങ്ങൾക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ നൽകുമെന്ന ബിഹാർ സർക്കാരിന്റെ വമ്പൻ പ്രഖ്യാപനത്തെ പരിഹസിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. സമസ്തിപൂരിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടർമാരെ വിഡ്ഢികളാക്കുകയാണ് മഹാഗഡ്ബന്ധൻ സർക്കാരെന്ന് പറഞ്ഞ അദ്ദേഹം പല സ്‌കൂൾ അദ്ധ്യാപകർക്കും സംസ്ഥാനത്ത് ശമ്പളം ലഭിച്ചിട്ടില്ലെന്ന് ഓർമിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ ആർജെഡിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ച ജെഡിയു നേതൃത്വത്തെയും അദ്ദേഹം വിമർശിച്ചു. ജെഡിയുവിന്റെ തീരുമാനം ബിഹാറിൽ കൂടുതൽ രാഷ്‌ട്രീയ പ്രക്ഷോഭങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

മഹാവികാസ് അഘാഡി സർക്കാർ വീണതിനെ ഓർമ്മിപ്പിച്ച പ്രശാന്ത് കിഷോർ പുതിയ സർക്കാരിന് ഭാവിയുണ്ടാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചില്ല. നിതീഷ് കുമാറിനെയും അതിരൂക്ഷമായി വിമർശിച്ച അദ്ദേഹം ബിഹാർ മുഖ്യമന്ത്രി തന്റെ കസേരയിൽ പറ്റിപ്പിടിച്ചിരിക്കാൻ ഫെവികോൾ ഉപയോഗിക്കുന്നുണ്ടെന്ന് പരിഹസിക്കുകയും ചെയ്തു.

ബിഹാർ സർക്കാരിന്റെ പ്രഖ്യാപനം അനുസരിച്ച് അടുത്ത 1-2 വർഷത്തിനുള്ളിൽ പത്ത് ലക്ഷം തൊഴിലവസരങ്ങൾ എങ്കിലും സൃഷ്ടിക്കപ്പെട്ടാൽ താൻ ഈ പണി നിർത്തുമെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ നേതാവായി കണക്കാക്കുമെന്നും പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചു. നിങ്ങൾ എവിടെ നിന്ന് 10 ലക്ഷം ജോലി നൽകും? ജോലിയുള്ളവർക്ക് തന്നെ ശമ്പളം കൊടുക്കാൻ നിങ്ങൾക്ക് കഴിയുന്നില്ല. സ്‌കൂളിലെ അദ്ധ്യാപകർക്ക് മാസങ്ങളായി ശമ്പളമില്ല. ഈ സാഹചര്യത്തിലും 20 ലക്ഷം ജോലി നൽകുമെന്ന് പറയുന്നു, ജനങ്ങളെ വിഡ്ഢികളാക്കുന്ന ഈ പ്രവൃത്തിയെ രാഷ്‌ട്രീയവത്കരിക്കാൻ ആഗ്രഹിക്കുന്നില്ല. 20 ലക്ഷം പേർക്ക് ജോലി നൽകുക എന്നത് വലിയ കാര്യമാണെന്നും മഹാഗഡ്ബന്ധൻ സർക്കാരിന് മൂന്ന് വർഷം സമയമുണ്ടെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.

ബിഹാറിന്റെ രാഷ്‌ട്രീയത്തിൽ 180 ഡിഗ്രിയുടെ വൻ വ്യതിയാനമാണ് കാണാനായത്. കാര്യങ്ങൾ വീണ്ടും മാറുമോയെന്നും പറയാൻ കഴിയില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിഹാറിലെ രാഷ്‌ട്രീയം കൂടുതൽ പ്രക്ഷുബ്ധമാകുമെന്നാണ് ഒരു രാഷ്‌ട്രീയ തന്ത്രജ്ഞൻ എന്ന നിലയിലുള്ള തന്റെ പ്രവചനം. കാരണം സർക്കാരിന് ജനപിന്തുണയില്ല. മഹാരാഷ്‌ട്രയിലെ സർക്കാർ നിലനിന്നിരുന്നോ? അപ്പോൾ പിന്നെ ബിഹാറിൽ അത് പ്രാവർത്തികമാകുമെന്ന് കരുതുന്നുണ്ടോ? ഇല്ല. 2005-ൽ എൻഡിഎ സർക്കാർ വളരെ മികച്ച പ്രവർത്തനങ്ങളാണ് ബിഹാറിൽ നടത്തിയത്. അതിന് അർഹിക്കുന്ന ജനവിധി ഇവിടെ ഉണ്ടാകുകയും ചെയ്തു. എന്നാൽ ഭരണം നേടാൻ സർക്കാർ കാണിച്ച സൂത്രപണികൾ ഒരിക്കലും, ഭരണം നിലനിർത്താൻ സഹായിക്കുകയില്ലെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.

Tags: Biharjobprashant kishor
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies