ഡെറാഡൂൺ: ദേശീയ പതാകയിൽ മീൻ പൊതിഞ്ഞ മത്സ്യക്കച്ചവടക്കാരൻ അറസ്റ്റിൽ. റൂർക്കീ സ്വദേശിയായ അൻവർ അലിയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ദേശീയ മാനകങ്ങളെ
അപമാനിക്കുന്നത് തടയൽ നിയമപ്രകാരം പോലീസ് കേസ് എടുത്തു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് കടയിൽ ഉയർത്തുന്നതിന് വേണ്ടി സന്നദ്ധ പ്രവർത്തകരാണ് അൻവർ അലിയ്ക്ക് ദേശീയ പതാക നൽകിയത്. എന്നാൽ ഇയാൾ ഇതിൽ മത്സ്യം പൊതിയുകയായിരുന്നു.
സംഭവം മത്സ്യക്കടയിലെത്തിയ ചിലരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അവർ ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നു. ഇതോടെ സംഭവം പോലീസിന്റെ ശ്രദ്ധയിലും പെട്ടു. തുടർന്ന് കടയിൽ എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Comments