കരുത്ത് കാട്ടി ബാലഗോകുലം; തെരുവുകളെ അമ്പാടിയാക്കി ആയിരക്കണക്കിന് ശോഭായാത്രകൾ; വിവാദങ്ങളിലേക്ക് വലിച്ചിഴച്ചവർക്ക് ഒരിക്കൽ കൂടി മറുപടി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരുത്ത് കാട്ടി ബാലഗോകുലം; തെരുവുകളെ അമ്പാടിയാക്കി ആയിരക്കണക്കിന് ശോഭായാത്രകൾ; വിവാദങ്ങളിലേക്ക് വലിച്ചിഴച്ചവർക്ക് ഒരിക്കൽ കൂടി മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 10:30 pm IST
Facebook
Twitter
WhatsAppTelegram

ദേശീയ ബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ രൂപീകൃതമായ സാംസ്കാരിക സംഘടനയാണ് ബാലഗോകുലം. കുട്ടികളിൽ ഭാരതീയ ചിന്താധാരകൾക്ക് വിത്ത് വിതറി സാംസ്കാരിക പ്രസ്ഥാനമായ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ജന്മാഷ്ടമി നാളിൽ ആഘോഷിക്കാറുള്ള പരിപാടിയാണ് ശ്രീകൃഷ്ണ ജയന്തി. ഭഗവാൻ ശ്രീകൃഷ്ണന്റെ സന്ദേശങ്ങൾ സമകാലിക സമൂഹത്തിലെ സാഹചര്യങ്ങളുമായി കൂട്ടിയിണക്കിക്കൊണ്ട് ബാലഗോകുലവും അനുബന്ധ സാംസ്കാരിക സമിതികളും ഭക്തസഹസ്രങ്ങളും ചേർന്ന് കേരളക്കരയെ അക്ഷരാർത്ഥത്തിൽ അമ്പാടിക്കടലാക്കി മാറ്റുകയായിരുന്നു ഇന്ന്. സ്വത്വം വീണ്ടെടുക്കാം സ്വധർമ്മാചരണത്തിലൂടെ എന്ന കാലിക പ്രസക്തിയാർജ്ജിച്ച സന്ദേശം സമൂഹത്തിന് നൽകി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സാംസ്കാരിക ഘോഷയാത്രയിൽ പതിനായിരക്കണക്കിന് ആളുകൾ അണിനിരന്നു.

മാറുന്ന കേരളത്തിൽ ഒരുമയുടെ സന്ദേശം പകർന്നു നൽകി ഹിന്ദു സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ച് ദേശീയ ബോധമുള്ള ഒരു തലമുറയെ വളർത്തുക എന്ന ഉദ്ദേശത്തോടെ രാഷ്‌ട്രീയ സ്വയം സേവക സംഘം രൂപീകരിച്ച സാംസ്കാരിക പ്രസ്ഥാനമായ ബാലഗോകുലത്തെ സമൂഹം ഏറ്റെടുത്തതിന്റെ പ്രതീകമാണിത്. എഴുത്തുകാരനും. വാഗ്മിയും, ചിന്തകനുമായ എം എ കൃഷ്ണൻ എന്ന എം എ സാർ മുന്നോട്ട് വെച്ച ആശയമാണ് ബാലഗോകുലം. കുട്ടികളിൽ സാംസ്കാരിക മൂല്യം ഉണർത്തി അവരെ ദേശീയ ബോധമുള്ള പൗരന്മാരാക്കുക എന്ന സങ്കല്പം അക്ഷരാർത്ഥത്തിൽ സമൂഹം ഏറ്റെടുക്കുകയായിരുന്നു. സമുഹത്തിൽ ബാലഗോകുലം സൃഷ്ടിച്ച സാംസ്കാരിക മാറ്റം വളരെ വലുതാണ്. ജാതീയതയുടെ മതിൽക്കെട്ടുകൾ പൊളിച്ചടുക്കി സ്വാഭിമാനത്തിന്റെ മൂല്യങ്ങളെ പകർന്ന് നൽകുവാൻ ബാലഗോകുലത്തിന് സാധിച്ചു.

അധികാര ലാഭത്തിനായ് ഹിന്ദു സമൂഹത്തെ വിഭജിച്ചു നിർത്തി മുതലെടുപ്പ് നടത്തിയ ഇടതു വലതു പ്രത്യയശാസ്ത്രത്തിന്റെ മസ്തകത്തിനേറ്റ അടിയാണ് ബാലഗോകുലത്തിന്റെ അഭൂതപൂർണ്ണമായ വളർച്ച. ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ ഓരോ വീടുകളിലും സ്വാഭിമാനത്തിന്റെ പ്രതിരൂപമായ ഉണ്ണിക്കണ്ണന്മാരെ സൃഷ്ടിച്ചെടുക്കുകയും അവരെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് ഉയർത്തിക്കൊണ്ടു വരികയുമാണ് ബാലഗോകുലം ചെയ്തത്.

അടിച്ചമർത്തപ്പെട്ടവരേയും അകറ്റി നിർത്തപ്പെട്ടവരെയും ഒരു കുടക്കീഴിൽ അണിനിരത്തി ആത്മാഭിമാനത്തിന്റെ സന്ദേശം പകർന്നു നല്കാൻ ബാലഗോകുലം വഹിച്ച പങ്ക് അനിർവചനീയമാണ്. ഓരോ ദിനവും അത്ഭുതപ്പെടുത്തുന്ന മുന്നേറ്റം നേടിയെടുക്കാൻ സാധിച്ചതിനൊപ്പം ശ്രീകൃഷ്ണ ജയന്തി എന്ന സാംസ്കാരിക സ്വത്വത്തെ സമൂഹം ഏറ്റെടുക്കുകയാണ് ചെയ്തത്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മഞ്ഞപ്പട്ടുടുത്ത്‌ കൈയില്‍ ഓടക്കുഴലേന്തി പീലിത്തിരുമുടി കെട്ടിയ ഉണ്ണിക്കണ്ണന്മാരും , ഗോപികമാരും അണിനിരക്കുന്ന വർണ്ണവിസ്മയം തീർക്കുന്ന ശോഭായാത്രകൾ ഓരോ മലയാളിയുടെയും മനം കവരുകയാണ് ചെയ്തത്. ജാതിയുടെയും മതത്തിന്റെയും മാറാപ്പുകളെ വലിച്ചെറിഞ്ഞ് സ്വാഭിമാനത്തിന്റെ വിരാടരൂപം പ്രാപിച്ച് ഹിന്ദു സമൂഹം സടകുടഞ്ഞെഴുന്നേറ്റിട്ടുണ്ടെങ്കിൽ അതിനു പിറകിൽ ആർ എസും എസും ബാലഗോകുലവും നിർവഹിച്ച പങ്ക് വളരെ വലുതാണ്. ഭാരതത്തിന്റെ സാംസ്കാരിക ദേശീയതയെ ഹൃദയത്തിലേറ്റു വാങ്ങിയ ഒരു തലമുറയെ സൃഷ്ടിച്ചെടുക്കാൻ ബാലഗോകുലത്തിനു സാധിച്ചു എന്നത് ഓരോ മലയാളിക്കും അഭിമാനിക്കാം.

Tags: RSSbalagokulamJanmashtami
Share
Tweet
SendShare

More News from this section

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies