എറണാകുളം: കാക്കനാട് യുവാവിനെ കൊലപ്പെടുത്തി ഫ്ളാറ്റിൽ ഒളിപ്പിച്ച കേസിൽ പ്രതി അർഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലഹരിക്കടത്ത് കേസിൽ കാസർകോട് കോടതിയിൽ ഹാജരാക്കിയ അർഷാദിനെ കോടതി അനുമതിയോടെയാണ് കൊച്ചിയിൽ നിന്നെത്തിയ പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
അർഷാദിനെ ഇന്നലെ ഉച്ചയോടെയാണ് കാസർകോട് മഞ്ചേശ്വരത്ത് ലഹരി കടത്തിനിടയിൽ പോലിസ് പിടികൂടിയത്. കസ്റ്റഡിയിൽ എടുക്കുമ്പോൾ ഇയാളിൽ നിന്ന് അതിതീവ്ര ലഹരിമരുന്നായ എം ഡി എം എയും ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു. കേസിൽ അർഷാദിനെയും സുഹൃത്ത് അശ്വന്തിനെയും കോടതിയിൽ ഹാജരാക്കി. കോടതി അനുമതിയോടെയാണ് കാക്കനാട് ഫ്ലാറ്റ് കൊലപാതക കേസിൽ അർഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ രാത്രിയോടെ കൊച്ചിയിൽ എത്തിച്ചു.
അതേ സമയം സജീവ് കൃഷ്ണയെ കൊലപ്പെടുത്താൻ ഉപയോഗിച്ചതായി കരുതുന്ന രക്തക്കറകളുള്ള കത്തി പോലീസ് ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഫോറൻസിക് വിദഗ്ധർ ഇതിലെ വിരള ടയാളങ്ങൾ ശേഖരിച്ചിട്ടുണ്ട്.
Comments