തിരുവനന്തപുരം : സംസ്ഥാനത്ത് ഇനി സർക്കാർ ജോലി നേടണം എങ്കിൽ മലയാളം അറിഞ്ഞിരിക്കണം. സർക്കാർ ജോലിക്ക് മലയാള ഭാഷയിലെ പ്രാവീണ്യം നിർബന്ധമാക്കി . ജോലിക്ക് പ്രവേശനം ലഭിക്കുന്നവർക്ക് മലയാളം അറിയില്ലെങ്കിൽ പ്രാവീണ്യം തെളിയിക്കുന്നതിനായി പരീക്ഷ പാസാകണം. പ്രൊബേഷൻ കാലാവധിക്കുള്ളിൽ 40 ശതമാനത്തിൽ കുറയാത്ത മാർക്കോടെ മലയാളം പരീക്ഷ പാസാകണമെന്നാണ് വ്യവസ്ഥ.
കേരള പിഎസ്സിയാണ് പരീക്ഷ നടത്തുന്നത്. മലയാളം സീനിയർ ഡിപ്ലോമ പരീക്ഷയ്ക്ക് തുല്യമായ സിലബസാകും പിഎസ്സി സംഘടിപ്പിക്കുന്ന പരീക്ഷയ്ക്ക് ഉപയോഗിക്കുക. മലയാളം മിഷൻ പരീക്ഷ പാസായ ക്ലാസ് 4 ജീവനക്കാരെ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പത്താം ക്ലാസ് വരെ പോലും മലയാളം പഠിക്കാത്തവർക്കാണ് പരീക്ഷ നടത്തുന്നത്. എന്നാൽ ബിരുദ തലങ്ങളിൽ എങ്കിലും മലയാള ഭാഷ പഠിച്ചാൽ മതിയാകും എന്നും അറിയിപ്പുണ്ട്. സബോർഡിനേറ്റ് സർവീസ് റൂളിൽ പുതിയ വ്യവസ്ഥ സർക്കാർ കൂട്ടിച്ചേർത്തു. ഭാഷാ ന്യൂനപക്ഷങ്ങൾക്കായുള്ള പ്രത്യേക വ്യവസ്ഥകളിൽ മാറ്റം ഒന്നും തന്നെ വന്നിട്ടില്ല.
Comments