നോയിഡ: കെട്ടിട നിർമ്മാണചട്ടങ്ങൾ ലംഘിച്ച നായിഡയിലെ ഇരട്ട ടവറുകൾ പൊളിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നതായി വ്യക്തമാക്കി അതോറിറ്റി. അനധികൃത ഇരട്ട ഗോപുരങ്ങളിലൊന്നായ സെയാൻ പൂർണമായും സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് നിറച്ചന്നെ് വൃത്തങ്ങൾ പറഞ്ഞു. ഇരു ടവറുകളുടെയും തൂണുകൾ തുരന്ന് 9,400 ദ്വാരങ്ങളിലായി 3,500 കിലോയിലധികം സ്ഫോടകവസ്തുക്കൾ നിറയ്ക്കും.സമീപത്തെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് എഞ്ചിനീയറിംഗ് വിഭാഗം വ്യക്തമാക്കി.
35,000 ക്യുബിക് മീറ്റർ അവശിഷ്ടങ്ങളാകും പൊളിച്ചു കഴിഞ്ഞതിന് ശേഷം ഉണ്ടാവുക. ഇതിൽ 6,000 മുതൽ 7,000 ക്യുബിക് മീറ്റർ ഇരട്ട ഗോപുരങ്ങളുടെ ബേസ്മെന്റിൽ ശേഖരിക്കുമെന്ന് നോയിഡ അതോറിറ്റി ഉദ്യോഗസ്ഥൻ അറിയിച്ചു. പ്രാദേശിക മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശ പ്രകാരം മാലിന്യം കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതി പൂർത്തിയായിട്ടില്ലെന്ന് എഡിഫിസ് എഞ്ചിനീയറിംഗ് സൂചിപ്പിച്ചു.
40 നിലകളുള്ള ടവറുകൾ ഓഗസ്റ്റ് 28 ന് ഉച്ചയ്ക്ക് 2.30 നാകും പൊളിക്കുക. സമീപ വാസികളോട് 28-ന് രാവിലെ 7 മണിയ്ക്ക് വീട് ഒഴിയാനും നിർദേശിച്ചിട്ടുണ്ട്. എഡിഫൈഡ് എഞ്ചിനീയറിംഗ് നിന്ന് അനുമതി തേടിയ ശേഷം വൈകുന്നേരം 4 മണിയ്ക്ക് ആളുകൾക്ക് തിരികെ മടങ്ങാവുന്നതാണ്. 1,396 ഫ്ളാറ്റുകളിലായി ഏകദേശം 5,000-ത്തിലധികം ആളുകളാണ് താമസിക്കുന്നത്.
Comments