കെഎസ്ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ഇനിയും അകലെ; കെ-സ്വിഫ്റ്റ് ജീവനക്കാർക്ക് ഓണം അഡ്വാൻസ്; വിമർശനം ഉയരുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെഎസ്ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ഇനിയും അകലെ; കെ-സ്വിഫ്റ്റ് ജീവനക്കാർക്ക് ഓണം അഡ്വാൻസ്; വിമർശനം ഉയരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 05:31 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വൈകുന്നതിനിടെ കെ-സ്വിഫ്റ്റ് ജീവനക്കാർക്ക് ഓണം അഡ്വാൻസ് നൽകുന്നു. സെപ്റ്റംബർ ആദ്യ ആഴ്ച തന്നെ സ്വിഫ്റ്റ് ജീവനക്കാർക്ക് 3,000 രൂപ ഓണം അഡ്വാൻസ് നൽകുമെന്നാണ് പ്രഖ്യാപനം.

കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി ഏറെ വൈകിയാണ് പ്രതിമാസ ശമ്പളം ലഭിക്കുന്നത്. ഓഗസ്റ്റ് 20 കഴിഞ്ഞിട്ടും ജൂലൈ മാസത്തെ ശമ്പളം കെഎസ്ആർടിസി ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. ശമ്പളം ഇനിയും വൈകുമെന്നും സമയം വേണമെന്നുമാണ് കെഎസ്ആർടിസി മാനേജ്മെൻറ് വ്യക്തമാക്കുന്നത്. ഇന്ധന പ്രതിസന്ധി വലയ്‌ക്കുന്നതിനാൽ ലഭിക്കുന്ന വരുമാനം ശമ്പളം നൽകാൻ ഒന്നുമാകില്ലെന്നാണ് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഈ സാഹചര്യത്തിൽ കെ-സ്വിഫ്റ്റ് ജീവനക്കാർക്ക് ഓണം അഡ്വാൻസ് പ്രഖ്യാപിച്ചതിനാൽ വിവിധ യൂണിയനുകളിൽ നിന്ന് വ്യാപക വിമർശനം ഉയരുകയാണ്.

എന്നാൽ ഓണം അഡ്വാൻസായി നൽകുന്ന 3,000 രൂപ ഒക്ടോബർ മാസം മുതൽ തുടർന്ന് വരുന്ന അഞ്ച് മാസങ്ങൾക്കുള്ളിൽ ഗഡുക്കളായി തിരിച്ചു നൽകണമെന്നാണ് നിബന്ധന. അഞ്ച് മാസത്തെ ശമ്പളത്തിൽ നിന്ന് ഈ തുക പിടിക്കും. ഇത്തരത്തിൽ അഞ്ച് ഗഡുക്കളായി പണം തിരിച്ചുതരാൻ തയ്യാറാണെന്ന സത്യവാങ്മൂലം കെ-സ്വിഫ്റ്റ് ജീവനക്കാർ നൽകണമെന്നും നിർദേശമുണ്ട്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കെ-സ്വിഫ്റ്റിലെ ‘ഡ്രൈവർ കം കണ്ടക്ടർമാർക്കാണ്’ ഓണം അഡ്വാൻസ് നൽകുന്നത്. ജൂലൈ 31-നോ അതിന് മുമ്പോ ജോലിയിൽ പ്രവേശിച്ചവർക്കാണ് ആനുകൂല്യത്തിന് അർഹത.

തിരിച്ചുനൽകണമെന്ന നിർദേശത്തോടെയാണെങ്കിലും സ്വിഫ്റ്റ് ജീവനക്കാർക്ക് നൽകുന്ന പ്രത്യേക ആനുകൂല്യത്തിനെതിരെ വിവിധ യൂണിയനുകളുടെ വിമർശനം ശക്തമാണ്. അതേസമയം കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കണമെന്ന ഹർജി ഈ മാസം 24ന് ഹൈക്കോടതി വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Tags: KSRTCsalaryK-SWIFT
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies