ഇസ്ലാമാബാദ്: ഇന്ത്യയുമായി സമാധാനപരവും സുസ്ഥിരവുമായ ബന്ധം ആഗ്രഹിക്കുന്നുവെന്ന് ആവർത്തിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യയും പാകിസ്താനുമായുള്ള പ്രശ്‌നങ്ങൾക്ക് യുദ്ധം പരിഹാരമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷെഹബാസ്.
ഇന്ത്യയുമായുള്ള പ്രശ്‌നങ്ങളിൽ ചർച്ചകളിലൂടെയുള്ള പരിഹാരമാണ് ആഗ്രഹിക്കുന്നത്. രണ്ടു രാജ്യങ്ങളുടെയും നല്ല ഭാവിയ്‌ക്ക് യുദ്ധം ഭീഷണിയാണ്. ആണവായുധങ്ങൾ ശേഖരിച്ചിരിക്കുന്നത് അതിർത്തി സുരക്ഷയ്‌ക്കാണെന്ന് ഷെഹബാസ് കൂട്ടിച്ചേർത്തു.
ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ഇരു രാജ്യങ്ങളും മത്സരിക്കുന്നതിനോടാണ് താൽപര്യമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണം ഘടനാപരമായ പ്രശ്നങ്ങളും രാഷ്‌ട്രീയമായ അസ്ഥിരതകളുമാണെന്ന് ഷഹ്ബാസ് ഷെരീഫ് പറഞ്ഞു.
Comments