കൊച്ചി: കേരളപോലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പല വിഷയങ്ങളിലും അവബോധം നൽകുന്ന നിരവധി പോസ്റ്റുകൾ പങ്കുവെയ്ക്കാറുണ്ട്. നിർദ്ദേശങ്ങളും ഉപദേശങ്ങളും മാത്രമല്ല മനസ് നിറയ്ക്കുന്ന പോസ്റ്റുകളും പേജിൽ പ്രത്യക്ഷപ്പെടാറുണ്ട്.
അത്തരത്തിൽ കേരള പോലീസ് പങ്കുവെച്ചൊരു വീഡിയോ ആണിപ്പോൾ വൈറൽ. ഡ്യൂട്ടിക്ക് പോകാനിറങ്ങുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ തന്റെ കുഞ്ഞിനോട് യാത്ര ചോദിക്കുന്നതാണ് വീഡിയോ. പ്രായമായൊരു സ്ത്രീയാണ് കുഞ്ഞിനെ എടുത്തിരിക്കുന്നത് ഡ്യൂട്ടിയ്ക്ക് പോകാൻ അമ്മ യാത്ര ചോദിക്കുമ്പോൾ കുഞ്ഞ് കൊഞ്ചുന്നതും പിണങ്ങുന്നതുമാണ് വീഡിയോ. അമ്മയെ വിടാൻ മനസില്ലാതെ യൂണിഫോമിൽ പിടിച്ചു വലിക്കുന്നു. പിന്നീട് ഉമ്മ നൽകിയാണ് അമ്മയെ കുഞ്ഞ് യാത്രയയ്ക്കുന്നത്.നിരവധി പേരാണ് വീഡിയോ ഇപ്പോൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിരിക്കുന്നത്.
മക്കളെ ഉൾപ്പെടെ വേണ്ടപ്പെട്ടവരിൽ നിന്നെല്ലാം അകന്ന് കർത്തവ്യ നിർവഹണം നടത്തുന്ന എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടി ഈ വീഡിയോ സമർപ്പിക്കുന്നുവെന്നാണ് കേരള പോലീസ് ഒഫീഷ്യൽ പേജ് വീഡിയോയ്ക്ക് താഴെ തന്നെ കമൻറ് ബോക്സിൽ കുറിച്ചിരിക്കുന്നത്.
Comments