ന്യൂഡൽഹി: കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധി വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് യാത്ര തിരിക്കും. കോൺഗ്രസ് നേതാക്കളും മക്കളുമായ രാഹുൽ ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവർ സോണിയയെ അനുഗമിക്കും.
ചികിത്സയ്ക്കായി എവിടെയാണ് പോകുന്നത്, എന്നാണ് പോകുന്നത് എന്നിതിനെ കുറിച്ചെല്ലാമുള്ള വിശദ വിവരങ്ങൾ പാർട്ടി പുറത്ത് വിട്ടിട്ടില്ല. കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിദേശ സന്ദർശം.
ഈ മാസം ആദ്യം സോണിയ ഗാന്ധിക്ക് രണ്ടാം തവണയും കൊറോണ സ്ഥിരീകരിച്ചിരുന്നു. എട്ട് ദിവസംഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലായിരുന്നു അവർ. ജൂണിലാണ് ഇതിന് മുൻപ് അവർക്ക് കൊറോണ സ്ഥിരീകരിച്ചത്.
Comments