ഭാരത് ജോഡോ യാത്രയുമായി രാഹുൽ; കോൺഗ്രസ് ഛോഡോയുമായി നേതാക്കൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരത് ജോഡോ യാത്രയുമായി രാഹുൽ; കോൺഗ്രസ് ഛോഡോയുമായി നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2022, 02:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കോൺഗ്രസ് മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ രാജി പാർട്ടിക്കുള്ളിൽ കോളിളക്കം സൃഷ്ടിച്ചിരക്കുകയാണ്. പാർട്ടി ഹൈക്കമാന്റിനെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു ആസാദിന്റെ പടിയിറക്കം. ജമ്മു കശ്മീരിൽ പാർട്ടിക്ക് ആകെയുണ്ടായിരുന്നു പിടിവള്ളിയായിരുന്നു ആസാദ്. എന്നാൽ ആ പിടിയും വിട്ടതോടെ പാർട്ടി മുങ്ങിത്താഴുമെന്ന് ഉറപ്പായി. പത്ത് വർഷത്തിനകം കോൺഗ്രസ് ഒരു പ്രാദേശിക പാർട്ടിയായി ചുരുങ്ങുമെന്നും ചരിത്രത്തിൽ ഒതുങ്ങിപ്പോകുമെന്നുമുള്ള രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകൾ ഇതോടെ വാസ്തവമാവുകയാണ്.

രാഹുലിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തതോടെ പാർട്ടിക്കുളളിലെ എല്ലാ സംവിധാനങ്ങളും താറുമാറായി എന്നായിരുന്നു ആസാദിന്റെ വിമർശനം. പാർട്ടിയിലെ മുതിർന്ന നേതാക്കളെ മാറ്റിനിർത്തിക്കൊണ്ട് രാഹുൽ ഉപജാപകവൃന്ദത്തെ സൃഷ്ടിച്ചുവെന്നും പാർട്ടിക്ക് വേണ്ടി ജീവൻ സമർപ്പിച്ച എല്ലാ നേതാക്കളെയും രാഹുൽ അപമാനിക്കുകയാണെന്നും ആസാദ് കത്തിൽ പറഞ്ഞിട്ടുണ്ട്. മോദി സർക്കാരിനെതിരെ ഘോരം ഘോരം പ്രസംഗിക്കുന്ന രാഹുൽ, ഭാരത് ജോഡോ യാത്ര നടത്തുമ്പോൾ നേതാക്കൾ കോൺഗ്രസ് ഛോഡോയുമായി മുന്നോട്ട് പോവുകയാണ്.

എന്നാൽ രാഹുലിന്റെ പക്വതയില്ലാത്ത വാക്കുകൾ കേട്ട് നിൽക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് പിരിഞ്ഞുപോകുന്ന ആദ്യത്തെ നേതാവല്ല ഗുലാം നബി ആസാദ്.

കപിൽ, പഞ്ചാബിലെ മുൻ പാർട്ടി അദ്ധ്യക്ഷൻ സുനിൽ ജാക്കർ, ഗുജറാത്തിലെ നേതാവ് ഹാർദിക് പട്ടേൽ, മുൻ മന്ത്രി അശ്വിനി കുമാർ, ഉത്തർപ്രദേശിലെ സ്റ്റാർ ക്യാമ്പെയ്‌നറായിരുന്ന ആർപിഎൻ സിംഗ് എന്നിവരാണ് അടുത്തിടെ പാർട്ടി വിട്ട മുതിർന്ന നേതാക്കൾ. പാർട്ടിക്ക് ലക്ഷ്യബോധമില്ലെന്നും കോൺഗ്രസ് വളരുന്നില്ലെന്നും കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ഇവരുടെ പടിയിറക്കങ്ങളും. എന്നാൽ അന്നും കോൺഗ്രസിന്റെ രാജകുമാരനെക്കുറിച്ച് മുഖസ്തുതി പാടാൻ നിരവധി പേർ ഉണ്ടായി.

ഇന്നും രാഹുലിന്റെ പ്രവൃത്തികളെ കോൺഗ്രസ് പ്രകീർത്തിക്കുകയാണ്. പിതാവിന്റെ ആഗ്രഹം സഫലമാക്കാൻ പോയിട്ട് പാർട്ടിയിലെ മികച്ച നേതാവാകാൻ പോലും രാഹുലിന് സാധിക്കില്ലെന്ന് പാർട്ടി നേതാക്കൾ തന്നെ വ്യക്തമാക്കുന്നുമുണ്ട്.

Tags: Congressgulam nabi azadrahul
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies