മലപ്പുറം: കരിപ്പൂർ സ്വർണ കവർച്ച കേസിൽ മുൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അർജുൻ ആയങ്കി അറസ്റ്റിൽ.കണ്ണൂർ പയ്യന്നൂരിനടുത്ത് പെരിങ്ങയിൽ വെച്ചാണ് അർജുൻ പിടിയിലായത്. പ്രതിയെ മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനിലെത്തിച്ചു.
നിലവിൽ കരിപ്പൂർ സ്വർണ കവർച്ചാ കേസിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റു സ്വർണ കവർച്ചാ കേസുകളിൽ അർജുനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.
കേസിൽ നേരത്തെ സി പി എം മുൻ കൗൺസിലറടക്കം അഞ്ച് പേർ പിടിയിലായിരുന്നു. പരപ്പനങ്ങാടി സിപിഎം മുൻ മുനിസിപ്പൽ കൗൺസിലറും മത്സ്യത്തൊഴിലാളി സിഐടിയു മുൻ ജില്ലാ നേതാവുമായ കുഞ്ഞികണ്ണൻ പുരയ്ക്കൽ, മൊയ്തീൻ കോയ, നിറമരുതൂർ കാവീട്ടിൽ മഹേഷ് എന്നിവരെയാണ് പിടികൂടിയിരുന്നത്.
Comments