തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ ലഹരിക്കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഏഴ് മാസത്തിനിടെ 7540 കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്തത്. 915 അബ്കാരി കേസും 225 എൻ.ഡി.പി.എസ്. കേസും 6400 കോട്പ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതിമാരക മയക്കുമരുന്നുകളുടെ കടത്തും ക്രമാതീതമായി വർദ്ധിക്കുന്നുണ്ട്. സ്ത്രീകളെ മുൻനിർത്തിയാണ് ഇവിടെ റാക്കറ്റുകൾ പ്രവർത്തിക്കുന്നത്. 443 ലിറ്റർചാരായവും 3165-ലിറ്റർ വിദേശമദ്യവും 124-ലഹരിഗുളികകളും പിടിച്ചെടുത്തിട്ടുണ്ട്. കേസുകളിൽപ്പെട്ട 84-വാഹനങ്ങളും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.
വിവിധ കേസുകളിൽനിന്നു പിഴയായി 12,72400 രൂപയും ഈടാക്കിക്കഴിഞ്ഞു. സ്കൂളിലും വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം വർദ്ധിക്കുന്നതായി പോലീസ് വ്യക്തമാക്കി.
Comments