ന്യൂഡൽഹി: ഗുലാം നബി ആസാദ് കോൺഗ്രസ്സിൽ നിന്നും രാജിവെച്ചതിനെ തുടർന്ന് പാർട്ടിയുടെ ജമ്മു കശ്മീർ ഘടകം ആസാദിനെതിരെ പത്രസമ്മേളനം നടത്തി. ആസാദ് കോൺഗ്രസ്സിൽ നിന്നും രാജി വെച്ചു എന്ന് കരുതി പാർട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ല. പാർട്ടിയെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ശക്തിപ്പെടുത്തുമെന്ന് കോൺഗ്രസ്സ് ജമ്മു കശ്മീർ വർക്കിംഗ് പ്രസിഡന്റ് രാമൻ ഭല്ല അറിയിച്ചു.
ആസാദ് കോൺഗ്രസ്സിന് കിഴിൽ നേടാത്തതായി യാതൊന്നുമില്ല. അദ്ദേഹത്തിന്റെ നല്ല കാലത്ത് കോൺഗ്രസ്സ് നൽകിയ പദവികളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ഗുലാം നബി ആസാദ് നേതാവാകാനുള്ള മുഖ്യ കാരണം കോൺഗ്രസ്സ് ആണ്. എന്നാൽ പാർട്ടി ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് എല്ലാം വിട്ടെറിഞ്ഞു ഓടി രക്ഷപ്പെടുകയാണ് ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആസാദിനെ പോലുള്ള മുതിർന്ന നേതാക്കൾ കോൺഗ്രസ്സിന് ശക്തി പകർന്ന് പ്രവർത്തകരെ കൂട്ടി യോജിപ്പിച്ച് കൊണ്ടുപോകേണ്ടതിന് പകരം പാർട്ടിയെ ചതിക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് ഭല്ല പറഞ്ഞു. ആസാദ് രാജി വെച്ചെന്ന് കരുതി പാർട്ടിക്ക് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്നും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് ശക്തിയാർജ്ജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments