ഹർ ഘർ തിരംഗയിലൂടെ പ്രകടമായത് രാജ്യത്തിന്റെ സംഘടിത ശക്തി; ആഹ്വാനം നെഞ്ചേറ്റിയതിൽ ജനങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹർ ഘർ തിരംഗയിലൂടെ പ്രകടമായത് രാജ്യത്തിന്റെ സംഘടിത ശക്തി; ആഹ്വാനം നെഞ്ചേറ്റിയതിൽ ജനങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2022, 01:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഹർ ഘർ തിരംഗ ക്യാമ്പെയിനിൽ പങ്കാളികളാകാനുള്ള ആഹ്വാനം നെഞ്ചേറ്റിയതിൽ രാജ്യത്തെ ജനങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തിന്റെ സംഘടിത ശക്തിയാണ് ഇതിലൂടെ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.

ഹർ ഘർ തിരംഗ ക്യാമ്പെയ്‌ന്റെ ഭാഗമായി നിരവധി ആശയങ്ങൾ രാജ്യത്തെ ജനങ്ങൾ പങ്കുവെച്ചു. ഒരു പസിൽ ആർട്ടിസ്റ്റ് ദേശീയ പതാകയുടെ ചിത്രം തീർത്ത് റെക്കോർഡ് സൃഷ്ടിച്ചു. അസമിലെ സർക്കാർ ജീവനക്കാർ ചേർന്ന് 20 അടിയുള്ള ത്രിവർണ പതാക നിർമ്മിച്ചു. ഇന്ത്യയ്‌ക്കൊപ്പം ചേർന്ന് ലോകരാജ്യങ്ങളും സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷമാക്കിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ മാത്രമല്ല സ്വാതന്ത്ര്യദിനാഘോഷങ്ങൾ ഉണ്ടായത്. ലോകമെമ്പാടും ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ബോട്ട്‌സ്വാനയിലെ പ്രാദേശിക ഗായകർ ചേർന്ന് 75 ദേശഭക്തി ഗാനങ്ങൾ പാടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

നാല് മാസങ്ങൾക്ക് മുൻപ് മൻകി ബാത്തിൽ താൻ അമൃത് സരോവറിനെക്കുറിച്ച് പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെ അമൃത് സരോവറിന്റെ നിർമ്മാണത്തിനായി വിവിധ ജില്ലകളിലെ ഭരണകൂടങ്ങൾ, ആളുകൾ, സന്നദ്ധ പ്രവർത്തകർ, പ്രദേശവാസികൾ എന്നിവർ ഒത്തൊരുമിച്ചു. പിന്നീട് അമൃത് സരോവറിന്റെ നിർമ്മാണം കൂട്ടായ പ്രവൃത്തിയായെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്നത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അമൃത് സരോവർ അഭിയാൻ കൊണ്ട് കഴിഞ്ഞെന്നു വരില്ല. എന്നാൽ ഭാവിതലമുറ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഇതുവഴി സാധിക്കും. പോഷകാഹാരക്കുറവ് ഇന്ന് നാം നേരിടുന്ന വെല്ലുവിളിയാണ്. വരും മാസങ്ങളിൽ ഇത് മറികടക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകണം. സെപ്തംബർ ഒന്ന് മുതൽ 30 വരെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായുള്ള പോഷൻ മാഹ് ആയി ആചരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags: Narendra Modiman ki bath
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies