ഗുജറാത്തിന്റെ വികസനങ്ങളെ പ്രതിപക്ഷം പിന്നിൽ നിന്നും കുത്തി; ഏതു പ്രതിസന്ധികളെയും ഗുജറാത്ത് തരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗുജറാത്തിന്റെ വികസനങ്ങളെ പ്രതിപക്ഷം പിന്നിൽ നിന്നും കുത്തി; ഏതു പ്രതിസന്ധികളെയും ഗുജറാത്ത് തരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2022, 06:12 pm IST
FacebookTwitterWhatsAppTelegram

ഭുജ്: രാജ്യത്തിന്റെ വികസന രംഗത്ത് മികച്ച സംഭാവന നൽകുന്ന സംസ്ഥാനമാണ് ഗുജറാത്ത്. 2001ൽ നടന്ന ഭൂകമ്പത്തിന് ശേഷം ഗുജറാത്തിന്റെ വികസന പദ്ധതികളെ പിന്നിൽ നിന്നും കുത്തി വീഴ്‌ത്തുന്ന പ്രവർത്തനമാണ് പ്രതിപക്ഷം നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭുജ് ജില്ലയിൽ നടപ്പിലാക്കാൻ പോകുന്ന നിരവധി വികസന പദ്ധതികളുടെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്ത് രാജ്യത്തിന്റെ സാമ്പത്തിക ശേഷിയെ താങ്ങി നിർത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ്. വിവിധ മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതികൾ കാരണം സംസ്ഥാനത്തെ ജനങ്ങൾക്ക് മികച്ച പുരോഗതി കൈവരിക്കാൻ കഴിയുന്നുണ്ട്. പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടായതിന് ശേഷം ഗുജറാത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ നിക്ഷേപം നടത്താൻ തയ്യാറായ നിരവധി വൻ കിട കമ്പനികളെ പിന്തിരിപ്പിക്കുകയും അതിൽ നിന്നും പിന്മാറണമെന്നും പ്രതിപക്ഷം പറഞ്ഞതായി അദ്ദേഹം ആവർത്തിച്ചു.

തകർന്നു വീണ ഗുജറാത്തിനെ ഉയർത്തി കൊണ്ടുവരാനുള്ള ബിജെപി സർക്കാരിന്റെ ശ്രമത്തെ തകർക്കനുള്ള ഗൂഢ പദ്ധതി മെനയാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ദുരന്തങ്ങൾ ഓരോന്നായി സംസ്ഥാനത്ത് പടർന്നു പിടിക്കുമ്പോഴും അതിനെ നേരിടുകയും ശക്തമായി തിരിച്ചു വരാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു സർക്കാർ. 2001ൽ തകർന്നു പോയ കച്ചിനെ വികസനത്തിന്റെ കൊടുമുടികളിലേക്ക് ഉയർത്തിക്കൊണ്ടു വരാൻ നടത്തിയ അവിശ്വസനീയമായ പ്രവർത്തനങ്ങൾ അദ്ദേഹം ഉയർത്തിക്കാട്ടി. ക്രാന്തിഗുരു ശ്യാംജി കൃഷ്ണ വർമ കച്ച് സർവകലാശാല 2003ൽ രൂപീകരിച്ചുവെന്നും 35ൽ അധികം പുതിയ കോളേജുകൾ സ്ഥാപിച്ചു എന്നും അദ്ദേഹം പറഞ്ഞു.

രാജ്യം എല്ലാ മേഖലയിലും വൻ കുതിച്ചു ചാട്ടമാണ് നടത്തുന്നത്. ലോക രാഷ്‌ട്രങ്ങൾ ഇന്ത്യയുടെ വളർച്ചയിൽ അസ്വസ്ഥരാണ്. 2047 ഓടെ ഇന്ത്യ വികസിത രാജ്യമായി മാറുമെന്ന് തനിക്കുറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ അതിനുവേണ്ട പ്രവർത്തങ്ങളും പദ്ധതികളും ആവിഷ്കരിച്ചു കഴിഞ്ഞു. കച്ചിലെ സർഹദ് ഡയറിയുടെ ഏറ്റവും പുതിയ ഓട്ടോമാറ്റിക് പാൽ സംസ്കരണ പ്ലാന്റ് , പാക്കിംഗ് പ്ലാന്റ്, റീജിയണൽ സയൻസ് സെന്റർ, ഡോ. ബാബാസാഹേബ് അംബേദ്കർ കൺവെൻഷൻ സെന്റർ, വീർ ബാൽ സ്മാരക്, സബ്‌സ്റ്റേഷൻ തുടങ്ങി 4440 കോടിയുടെ വികസന പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങാണ് അദ്ദേഹം നിർവ്വഹിച്ചത്‌.

Tags: നരേന്ദ്രമോദിപ്രതിപക്ഷംഗുജറാത്ത്
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies