ബഹിരാകാശത്ത് നിന്ന് ഭൂമിയെ ലക്ഷ്യമാക്കി വലിയൊരു ഛിന്നഗ്രഹം എത്തുന്നതായി റിപ്പോർട്ട്. ഒരു വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഇന്ന് ഭൂമിയ്‌ക്കടുത്ത് കൂടി കടന്നു പോകുമെന്നും, ഭൂമിയിൽ പതിക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് നാസ മുന്നറിയിപ്പ് നൽകുന്നത്. നിയോ 2022 QP3 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
ഇന്ന് പുലർച്ചെയോട് കൂടി ഭൂമിയിൽ നിന്ന് 5.51 ദശലക്ഷം കിലോമീറ്റർ വരെ അടുത്ത് ഛിന്നഗ്രഹം എത്തും. നാസയുടെ സെന്റർ ഫോർ നിയർ എർത്ത് ഒബ്ജക്റ്റ് സ്റ്റഡീസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സെക്കന്റിൽ 7.93 കിലോമീറ്റർ വേഗതയിലാണ് ഛിന്നഗ്രഹത്തിന്റെ സഞ്ചാരം. ഛിന്നഗ്രഹം ഭൂമിയോട് അടുത്ത് വരുന്നത് വളരെ അപകടസാധ്യതയുണ്ടാക്കുമെന്നും, ഭൂമിയിൽ പതിച്ചേക്കാൻ സാധ്യതയുണ്ടെന്നുമാണ് നാസ മുന്നറിയിപ്പ് നൽകുന്നത്. ഏകദേശം 4.6 ബില്ല്യൺ വർഷങ്ങൾക്ക് മുമ്പ് സൗരയൂഥം രൂപപ്പെട്ടപ്പോൾ അവശേഷിച്ച പാറക്കഷണങ്ങളാണ് ഛിന്നഗ്രഹങ്ങൾ.
Comments