കോൺഗ്രസുമായി കൊമ്പ് കോർക്കാൻ ഗുലാം നബി ആസാദ്!; സെപ്റ്റംബർ 4-ന് ജമ്മുവിൽ വൻ റാലി; കശ്മീരിൽ കോൺ​ഗ്രസിന്റെ അടിവേര് ഇളകുന്നു- Ghulam Nabi Azad, Congress, Rahul Gandhi, Jammu and Kashmir
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസുമായി കൊമ്പ് കോർക്കാൻ ഗുലാം നബി ആസാദ്!; സെപ്റ്റംബർ 4-ന് ജമ്മുവിൽ വൻ റാലി; കശ്മീരിൽ കോൺ​ഗ്രസിന്റെ അടിവേര് ഇളകുന്നു- Ghulam Nabi Azad, Congress, Rahul Gandhi, Jammu and Kashmir

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 11:40 am IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: മുൻ കോൺ​ഗ്രസ് നേതാവും ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദ് സെപ്റ്റംബർ 4 ന് ജമ്മുവിൽ റാലിയെ അഭിസംബോധന ചെയ്യും. കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച ശേഷം പാർട്ടിയിൽ നിന്നും രാജിവെച്ച ആസാദ് പുതിയ പാർട്ടി ആരംഭിക്കുമെന്നും പറഞ്ഞിരുന്നു. പിന്നാലെയാണ് സെപ്റ്റംബർ 4-ന് ജമ്മുവിൽ വൻ റാലി നയിക്കാൻ അദ്ദേഹം തയ്യാറായിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദേശീയ തലസ്ഥാനത്ത് ‘മെഹംഗായ് പർ ഹല്ല ബോല്’ റാലിയെ അഭിസംബോധന ചെയ്യുന്ന ദിവസം തന്നെയാണ് ഗുലാം നബി ആസാദിന്റെയും റാലി.

ഇരുവരുടെയും റാലികൾ ഒരേ ദിവസം തന്നെ ആയതിനാൽ നേതാക്കളുടെ പ്രതികരണങ്ങൾ എന്തായിരിക്കും എന്നാണ് രാഷ്‌ട്രീയ ലോകം ഉറ്റുനോക്കുന്നത്. തന്റെ രാജിക്കത്ത് മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണെന്ന് ഓർമ്മിപ്പിക്കുകയും വരും ദിവസങ്ങളിൽ കോൺ​ഗ്രസ് നേതൃത്വത്തെ വലയ്‌ക്കുന്ന നീക്കങ്ങൾക്കാണ് താൻ തയ്യാറെടുക്കുന്നതെന്ന് സൂചിപ്പിക്കുന്നതുമാണ് ഗുലാം നബി ആസാദിന്റെ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്ന ജമ്മു കശ്മീരിൽ ഉടൻ സ്വന്തം പാർട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ജമ്മുവിൽ നടക്കാനിരിക്കുന്ന ഗുലാം നബി ആസാദിന്റെ റാലിക്ക് മുന്നോടിയായി ജമ്മു കശ്മീർ കോൺഗ്രസിൽ നിന്നുമുള്ള രാജി വ്യാപകമാണ്. മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് ഉൾപ്പെടെ 64 നേതാക്കൾ കൂടി രാജി സമർപ്പിച്ച് ഗുലാം നബി ആസാദ് ക്യാമ്പിൽ ചേർന്നതോടെ കേന്ദ്രഭരണ പ്രദേശത്തെ കോൺ​ഗ്രസ് പാർട്ടിയുടെ യൂണിറ്റ് തന്നെ തകർന്നു. സോണിയാ ഗാന്ധിക്ക് അയച്ച അഞ്ച് പേജുള്ള രാജിക്കത്തിൽ രാഹുൽ ​ഗാന്ധിയെ രൂക്ഷമായി വിമർശിച്ച ശേഷമാണ് ഗുലാം നബി ആസാദിന്റെ പടിയിറക്കം. അതിനാൽ തന്നെ കോൺ​ഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന ആസാദിന്റെ രാജിയും പുതിയ നീക്കവും കോൺ​ഗ്രസിനും രാഹുൽ ​ഗാന്ധിയ്‌ക്കും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

Tags: CongressRahul Gandhijammu and kashmirGhulam Nabi Azad
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies