മഴ കാരണം ലാഭം കൊയ്തത് കൊച്ചി മെട്രോ : റെക്കോർഡ് യാത്രക്കാർ; സഞ്ചരിച്ചവരിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഴ കാരണം ലാഭം കൊയ്തത് കൊച്ചി മെട്രോ : റെക്കോർഡ് യാത്രക്കാർ; സഞ്ചരിച്ചവരിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 01:19 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : കനത്ത മഴയെത്തുടർന്ന് നഗരത്തിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായതോടെ കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ചൊവ്വാഴ്ച മാത്രം 97,317 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. പ്രത്യേക ഓഫറുകളൊന്നും ഇല്ലാതെ ഇത്രയധികം ആളുകൾ മെട്രോയിൽ യാത്ര ചെയ്യുന്നത് ഇത് ആദ്യമായിട്ടാണ്.

കനത്ത മഴയിൽ നഗരത്തിലെ ഗതാഗതം നിശ്ചലമായിരുന്നു. വാഹനം ഒന്ന് അനക്കാൻ പോലും സാധിക്കാതെ നിരവധി പേരാണ് നടുറോഡിൽ കിടന്നത്. ഇതോടെ ആളുകൾ മെട്രൊയെ ആശ്രയിക്കുകയായിരുന്നു. സാധാരണയായി പ്രതിദിനം 65,000 പേരാണ് മെട്രോയിൽ യാത്ര ചെയ്യാറുളളത്. പ്രത്യേക ഓഫർ ഉള്ള ദിവസങ്ങളിൽ ഇത് വർദ്ധിക്കും. എന്നാൽ ഇന്നലെ മാത്രം ഒരു ലക്ഷത്തിനടുത്ത് ആളുകൾ മെട്രോയിലെത്തി.

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനും മെട്രോയിൽ കയറിയാണ് ഹൈക്കോടതിയിൽ എത്തിയത്. ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിന്റെ ഭാഗത്ത് എത്തിയപ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഔദ്യോഗിക വാഹനം ഗതാഗതക്കുരുക്കിൽ പെട്ടത്. ഇതോടെ അദ്ദേഹം മെട്രോയിൽ കയറി. ഗൺമാനും ഡ്രൈവറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

എംജി റോഡ് സ്‌റ്റേഷനിൽ ഇറങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും അവിടെ വെള്ളക്കെട്ട് ആയതിനാൽ മഹാരാജാസ് കോളേജ് ജംഗ്ഷനിൽ ഇറങ്ങി. അവിടെ നിന്നും ഔദ്യോഗിക വാഹനത്തിൽ തന്നെയാണ് അദ്ദേഹം യാത്ര ചെയ്തത്.

മഴയും വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമെല്ലാം ജനങ്ങളെ മെട്രോയിലേക്ക് ആകർഷിച്ചതോടെ ഒരു ദിവസം കൊണ്ട് കൊച്ചി മെട്രോ ലാഭം കൊയ്തു.

Tags: KochiKochi Metrojustice devan ramachandran
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies