ഇരുട്ടിനോട്ട് പടവെട്ടി മൈക്രോസോഫ്റ്റിൽ ജോലി നേടിയെടുത്ത് 25 കാരൻ ; ശമ്പളം കേട്ടാൽ നിങ്ങൾ ഞെട്ടും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇരുട്ടിനോട്ട് പടവെട്ടി മൈക്രോസോഫ്റ്റിൽ ജോലി നേടിയെടുത്ത് 25 കാരൻ ; ശമ്പളം കേട്ടാൽ നിങ്ങൾ ഞെട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 01:53 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ : ജീവിതം മുഴുവൻ ഇരുട്ടിനോട് പടവെട്ടിക്കൊണ്ട് തന്റെ സ്വപ്‌നം നിറവേറ്റിയിരിക്കുകയാണ് 25 കാരനായ യഷ് സോനാകിയ. സോഫ്റ്റ് വെയർ എഞ്ചനീയറാകണം എന്നതായിരുന്നു യഷിന്റെ എക്കാലത്തെയും ആഗ്രഹം. എന്നാൽ എല്ലാവരെയും പോലെ അത് നിറവേറ്റുക എന്നത് യഷിന് അത്ര എളുപ്പമായിരുന്നില്ല.

എട്ടാം വയസിൽ ഗ്ലോക്കോമ ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട യഷ് ഏറെ ബുദ്ധിമുട്ടിയാണ് പ്രതിസന്ധികളെ തരണം ചെയ്തത്. എന്നാൽ കണ്ണുകളിൽ പടർന്ന ഇരുട്ടിന് അവന്റെ നിശ്ചദാർഢ്യത്തെ തോൽപ്പിക്കാനായില്ല. എല്ലാം മറന്ന് അവൻ പഠിച്ചു. ഇൻഡോറിലുള്ള ശ്രീ ഗോവിന്ദ്രം സെക്സാരിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ (എസ്ജിഎസ്‌ഐടിഎസ്) നിന്ന് 2021-ൽ യഷ് തന്റെ ബിടെക് ബിരുദം നേടി. അവന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് മൈക്രോസോഫറ്റ് കമ്പനി അവനെ ജോലിയ്‌ക്കെടുത്തു. ശമ്പളമാകട്ടെ പ്രതിവർഷം 47 ലക്ഷം രൂപയും.

സ്‌ക്രീൻ റീഡർ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ പഠനം പൂർത്തിയാക്കിയ ശേഷം, കോഡിംഗ് പഠിച്ച് മൈക്രോസോഫ്റ്റിൽ ജോലി നോക്കാൻ തുടങ്ങിയെന്ന് യഷ് പറഞ്ഞു. ഓൺലൈൻ പരീക്ഷയ്‌ക്കും ഇന്റർവ്യൂവിനും ശേഷം കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനീയർ തസ്തികയിലേക്ക് അവർ തന്നെ തിരഞ്ഞെടുത്തു. ആദ്യം വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും താൻ ഓഫർ സ്വീകരിച്ചുവെന്നും കമ്പനിയുടെ ബംഗളൂരു ഓഫീസിൽ ഉടൻ ചേരുമെന്നും യഷ് പറഞ്ഞു.

യഷിന്റെ പിതാവ് യശ്പാൽ നഗരത്തിൽ കാന്റീന് നടത്തിവരികയാണ്. തന്റെ മകൻ ജനിച്ച അടുത്ത ദിവസം തന്നെ അവന് കാഴ്ചയ്‌ക്ക് ബുദ്ധിമുട്ടുണ്ടെന്ന് മനസിലായി. തുടർന്ന് എട്ടാം വയസിൽ കാഴ്ച പൂർണമായും നഷ്ടമാവുകയായിരുന്നു. എന്നാൽ സ്വപ്‌നങ്ങളിൽ നിന്നും അവനെ തങ്ങൾ പിന്തിരിപ്പിച്ചില്ല. അഞ്ചാം ക്ലാസ് വരെ യഷ് ഒരു സ്‌പെഷ്യൽ സ്‌കൂളിലാണ് പഠിച്ചത്. പിന്നീട് സാധാരണ സ്‌കൂളിലേക്ക് മാറ്റി. പഠനത്തിലും മറ്റുമായി യഷിനെ സഹോദരിയാണ് സഹായിച്ചത്.

യഷ് തന്റെ മൂത്ത മകനാണ്. തനിക്കും അവനെക്കുറിച്ച് കുറേയേറെ സ്വപ്നങ്ങളുണ്ടായിരുന്നു. ഒരു പ്രൊഫഷണൽ സോഫ്റ്റ് വെയർ എഞ്ചിനീയറാകുക എന്ന അവന്റെ സ്വപ്‌നം നിരവധി പോരാട്ടങ്ങള്‍ക്ക് ശേഷം സാക്ഷാത്കരിച്ചിരിക്കുകയാണെന്നും അച്ഛന്‍ യശ്പാല്‍ പറഞ്ഞു.

 

Tags: indoresoftware engineer
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies