പത്തനംതിട്ട : കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ രണ്ട് യുവാക്കൾ പിടിയിൽ. മാവേലിക്കര പ്രായിക്കര കണ്ടത്തിൽ ചിറയിൽ താജു (30), മണക്കാട് കളീയ്ക്ക വടക്കതിൽ വിനീത് (30) എന്നിവരെയാണ് അറസ്റ്റുചെയ്തത്. 21 കിലോ കഞ്ചാവ് ഇവരിൽ നിന്നും എക്സൈസ് പിടിച്ചെടുത്തു. ഇതിന് അഞ്ച് ലക്ഷം വിലവരുമെന്നാണ് കണ്ടെത്തൽ
കേസിലെ ഒന്നാംപ്രതിയായ താജു എൻജിനിയറിങ് ബിരുദധാരിയാണ്. രണ്ടാംപ്രതി വിനീത് എം.ബി.എ.ക്കാരനും. ഇക്രു, പക്രു എന്നീ പേരുകളിലാണ് ഇവർ അറിയപ്പെടുന്നത്. അഞ്ച് ഗ്രാമിന്റെ പൊതി 500 രൂപയ്ക്കാണ് വിറ്റിരുന്നത്. ലഹരിപാർട്ടികളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ഇരുവരും.
ഇവരുടെ കണ്ണികളെപ്പറ്റിയും പോലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. കഞ്ചാവ് വിതരണത്തിനായി പോകുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.
Comments