സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പത്രസമ്മേളനം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. ചോദ്യോത്തര വേളയിൽ എം വി ഗോവിന്ദൻ നൽകുന്ന മറുപടി കേട്ട് അന്തം വിട്ട് കിളി പാറി ഇരിക്കുന്ന മാദ്ധ്യമ പ്രവർത്തകർക്ക് എന്തെങ്കിലും മനസ്സിലായോ എന്ന് ചോദിക്കുമ്പോൾ മറുപടി പറയാതെ അടുത്ത ചോദ്യത്തിലേക്ക് കടക്കുകയാണ് ചെയ്തത്.
ഒരാശയം മനുഷ്യന്റെ മസ്തിഷ്ക്കത്തിലേക്ക് പ്രവേശിച്ചാൽ, ആ പ്രവേശിച്ച ആശയത്തിന് കൂട്ടായ്മ ലഭിച്ചാൽ ആ ലഭിച്ച ആശയം കേവലമായ ആശയമല്ല അതൊരു ഭൗതിക ശക്തിയാകുമെന്നുള്ള ശരിയായ ശാസ്ത്രമാണ് മാദ്ധ്യമ പ്രവർത്തകർ പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്.
താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താനാരാണെന്ന്. തനിക്ക് ഞാന്‍ പറഞ്ഞു തരാം താനാരാണെന്ന്, എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോ എന്ന് താന്‍ എന്നോട് ചോദിക്ക്, എന്നിട്ട് തനിക്ക് ഞാന്‍ പറഞ്ഞു തരാം താന്‍ ആരാണെന്നും ഞാന്‍ ആരാണെന്നും. സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയ പ്രസ്താവന കേട്ട് തേന്മാവിന്കൊമ്പത്ത് സിനിമയിൽ പപ്പു പറഞ്ഞ ഡയലോഗിനെ സാമ്യപ്പെടുത്തി ട്രോളഭിഷേകം തീർക്കുകയാണ് സോഷ്യൽ മീഡിയ.
Comments