കീവ്: യുക്രെയ്ൻ സൈന്യം റഷ്യയ്ക്ക് നേരെ പാകിസ്താൻ നിർമ്മിത ആയുധങ്ങളും പീരങ്കിളും ഉപയോഗിക്കുന്നതായി റിപ്പോർട്ട്. റഷ്യൻ സൈനികർക്കെതിരെ 1122 എംഎം എച്ചആർ പീരങ്കികളാണ് യുക്രൈയ്ൻ സൈന്യം ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.
ഇതിന്റെ തെളിവുകൾ പുറത്ത് വന്നെങ്കിലും തൽക്കാലം പ്രതികരണത്തിനില്ല എന്ന നിലപാടാണ് യുക്രൈയ്ൻ പ്രസിഡന്റ് വ്ളോഡിമർ സെലൻസ്കി കൈക്കൊണ്ടിരിക്കുന്നത്. പാകിസ്താനിൽ നിന്നുള്ള വെടിയുണ്ടകളും യുക്രൈയ്ൻ സൈന്യം ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ എന്നാണ് പാക് നിർമ്മിത ആയുധങ്ങൾ യുക്രൈയ്നിലെത്തിച്ചതെന്നും ഏത് കരാറിന്റെ ഭാഗമാണിതെന്നും വ്യക്തതയില്ല. സൈപ്രസ്,റൊമാനിയ വഴി യുക്രെയ്നിലേക്ക് ആയുധങ്ങളെത്തിക്കാൻ യുകെയെ സഹായിക്കാമെന്ന് പാകിസ്താൻ സമ്മതിച്ചിരുന്നു. എന്നാൽ യുദ്ധത്തിൽ പാക് നിർമ്മിത ആയുധങ്ങൾ ഉപയോഗിക്കുന്നതായി വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ലായിരുന്നു. ഏതെങ്കിലും രഹസ്യ കരാറിന്റെ ഭാഗമാണോ ഈ ആയുധകൈമാറ്റം എന്ന സംശയം ഇതോടെ ശക്തമാവുകയാണ്.
Comments