ആദ്യത്തെ വെർച്വൽ സ്‌കൂൾ ; അരവിന്ദ് കേജ്‌രിവാളിന്റെ പ്രഖ്യാപനത്തിന് മറുപടിയുമായി വെർച്വൽ സ്‌കൂൾ ചെയർപേഴ്‌സൺ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആദ്യത്തെ വെർച്വൽ സ്‌കൂൾ ; അരവിന്ദ് കേജ്‌രിവാളിന്റെ പ്രഖ്യാപനത്തിന് മറുപടിയുമായി വെർച്വൽ സ്‌കൂൾ ചെയർപേഴ്‌സൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 05:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ വെർച്വൽ സ്‌കൂൾ നിർമ്മിച്ചത് ഡൽഹി സർക്കാരാണെന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അവകാശവാദം പൊളിയുന്നു. മുഖ്യമന്ത്രിയ്‌ക്ക് മറുപടിയുമായി നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിങ്ങ് ചെയർപേഴ്‌സൺ സരോജ് ശർമ രംഗത്തെത്തി.

2021 ഓഗസ്റ്റ് 14-ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ് വെർച്വൽ സ്‌കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചതെന്ന് ശർമ വ്യക്തമാക്കി. നിലവിൽ ഇതിന്റെ മൂന്നാം ഘട്ടത്തിലാണ് എൻഐഒസി എന്നും ശർമ പറഞ്ഞു. ഇതുവരെ 25 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് വെർച്വൽ സ്‌കൂളിൽ രജിസ്റ്റർ ചെയ്തതെന്നും കൂട്ടിച്ചേർത്തു. ഡൽഹി സർക്കാരാണ് ആദ്യത്തെ വെർച്വൽ സ്‌കൂൾ ഉദ്ഘാടനം ചെയ്തതെന്ന് അറിഞ്ഞപ്പോൾ ആശ്ചര്യം തോന്നിയതായും അവർ വ്യക്തമാക്കി.

രാജ്യത്തെ ആദ്യത്തെ വെർച്വൽ സ്‌കൂൾ ആരംഭിക്കാനനൊരുങ്ങുകയാണെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ഏതവസരത്തിലാണ് ഇത്തരത്തിൽ പരാമർശനം നടത്തിയതെന്ന് അറിയില്ലെന്നും ഡിജിറ്റൽ മേഖലയിൽ ഡൽഹി സർക്കാരിന് സ്‌കൂളിന്റെ സേവനങ്ങൾ ആവശ്യമാണെങ്കിൽ നൽകാൻ തയ്യാറാണെന്നും ചെയർപേഴ്‌സൺ അറിയിച്ചു. നിലവിൽ മികച്ച പ്രവർത്തനമാണ് സ്‌കൂൾ കാഴ്ച വെയ്‌ക്കുന്നതെന്നും കൂട്ടിച്ചേർത്തു.

ലഡാക്ക് മുതൽ കന്യാകുമാരി വരെ 7,000-ത്തോളം കേന്ദ്രങ്ങളുണ്ട് എൻഐഒഎസിന്. വെർച്വൽ സ്‌കൂളിന് കീഴിൽ 75 കോഴ്‌സുകളുമുണ്ടെന്ന് ശർമ വ്യക്തമാക്കി. ദീപ് എന്ന പേരിൽ ഡിജിറ്റൽ ലൈബ്രറിയും കുട്ടികൾക്കായി സജ്ജമാക്കിയിട്ടുണ്ട്. ഇതു വരെ 2,11,394 പേർ സ്‌കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയതായും സരോജ് ശർമ അറിയിച്ചു.

Tags: delhi cmNIOS
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies