'നമ്മളിലാരാകും അയാൾ?': ആര് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകും എന്ന ചോദ്യത്തിന് മുന്നിൽ ആശ മറച്ച് വെക്കാതെ നിതീഷും ചന്ദ്രശേഖർ റാവുവും; പരിഹാസവുമായി ബിജെപി (വീഡിയോ)- KCR and Nitish
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നമ്മളിലാരാകും അയാൾ?’: ആര് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകും എന്ന ചോദ്യത്തിന് മുന്നിൽ ആശ മറച്ച് വെക്കാതെ നിതീഷും ചന്ദ്രശേഖർ റാവുവും; പരിഹാസവുമായി ബിജെപി (വീഡിയോ)- KCR and Nitish

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 06:39 pm IST
Facebook
Twitter
WhatsAppTelegram

പട്ന: പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാകും എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെയും പ്രതികരണങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ചിരി പടർത്തുന്നു. ആഗ്രഹം മറച്ചു വെക്കാതെയുള്ള ഇരുവരുടെയും പ്രതികരണങ്ങളെ പരിഹസിച്ച് ബിജെപി നേതാക്കളും രംഗത്തെത്തി. പ്രതിപക്ഷ ഐക്യം വ്യക്തമാക്കാൻ ഇരു നേതാക്കളും വിളിച്ചു ചേർത്ത വാർത്താ സമ്മേളനം, ഫലത്തിൽ പ്രതിപക്ഷത്ത് ഇപ്പോഴും നിലനിൽക്കുന്ന അധികാര മോഹത്തിൻ്റേയും ഭിന്നതയുടെയും പ്രകടമായ ഉദാഹരണമായി.

പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ നിതീഷ് കുമാർ എഴുന്നേറ്റ് പോകാൻ ശ്രമിച്ചു. എന്നാൽ നിതീഷിനെ പോകുന്നതിൽ നിന്നും വിലക്കിയ ചന്ദ്രശേഖർ റാവു, ചോദ്യത്തിന് മറുപടി നൽകാൻ തയ്യാറായി.

‘കൂടിയാലോചനകൾ ഇല്ലാതെ ഞാൻ ഒരു പേര് നിർദ്ദേശിക്കുന്നത് എങ്ങനെ? നിങ്ങൾക്ക് എന്താണിത്ര ധൃതി? ഞങ്ങൾ ഒരുമിച്ചിരുന്ന് ആലോചിച്ച് ഇക്കാര്യത്തിൽ ഒരു തീരുമാനത്തിലെത്തും.’ പോകാൻ എഴുന്നേറ്റ നിതീഷിന്റെ മുന്നിൽ വെച്ച്, മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ചന്ദ്രശേഖർ റാവു മറുപടി പറഞ്ഞു. ഞാൻ ഇരിക്കുകയാണ്, താങ്കളും ഇരിക്കൂ എന്ന് റാവു നിതീഷിനോട് വീണ്ടും ആവശ്യപ്പെട്ടു. ഇതോടെ നിതീഷ് കുമാർ ഇരിക്കാൻ തയ്യാറായി.

രാഹുൽ ഗാന്ധിയെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ, ബിജെപി വിരുദ്ധ ശക്തികളെ ഒരുമിച്ച് നിർത്താൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് റാവു മറുപടി നൽകി. ഇതോടെ ക്ഷമ കെട്ട നിതീഷ് കുമാർ വീണ്ടും എഴുന്നേറ്റു. മതിയാക്ക്, നമുക്ക് പോകാം എന്ന് റാവുവിനോട് അക്ഷമയോടെ ആവശ്യപ്പെട്ടു.

സംഭവത്തിന്റെ വീഡിയോ ബിജെപി പ്രവർത്തകർ ഏറ്റെടുത്തു. പ്രധാനമന്ത്രി സ്ഥാനമോഹവുമായി തെലങ്കാനയിൽ നിന്നും പട്ന വരെ യാത്ര ചെയ്ത ചന്ദ്രശേഖർ റാവുവിനെ നിതീഷ് ഇങ്ങനെ അപമാനിക്കേണ്ടിയിരുന്നില്ലെന്ന് ബിജെപി നേതാക്കൾ പരിഹസിച്ചു. ഏറ്റവും വലിയ അവസരവാദിയും നയവഞ്ചകനും സ്വാർത്ഥനുമായ നിതീഷിനോടാണോ ഏതാണ്ട് സമാനമനസ്കനായ റാവു മത്സരിക്കുന്നതെന്ന പരിഹാസ രൂപേണയുള്ള കമൻ്റ് ബിജെപി നേതാവ് അമിത് മാളവ്യ പങ്കുവെച്ച വീഡിയോക്ക് താഴെ ഒരാൾ രേഖപ്പെടുത്തി.

Did KCR travel to Patna to get insulted like this? Nitish Kumar didn’t even accord him the basic courtesy of completing his point in a press interaction. Nitish was dismissive of KCR’s pleas to let him finish. But then that is Nitish Kumar. Self conceited. KCR asked for it… pic.twitter.com/k9BQPo6FCI

— Amit Malviya (@amitmalviya) August 31, 2022

മൂന്നാം മുന്നണിയോ നാലാം മുന്നണിയോ അഞ്ചാം മുന്നണിയോ രൂപീകരിക്കാം എന്ന മോഹവുമായി പട്നയിലെത്തിയ ചന്ദ്രശേഖർ റാവുവിനെ നിതീഷ് ഗംഭീരമായി അപമാനിച്ചു വിട്ടുവെന്ന്, വീഡിയോ പങ്കു വെച്ച ബിജെപി നേതാവ് ഷെഹ്സാദ് പരിഹസിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിലും രാഷ്‌ട്രീയ ആക്ഷേപ ഹാസ്യ പരിപാടികളിലും നിറഞ്ഞാടുകയാണ് നിതീഷിന്റെയും ചന്ദ്രശേഖർ റാവുവിന്റെയും കസേരകളി.

If KCR had any hopes of leading the 3rd/4th/5th front – Nitish Kumar has effectively ended those by embarrassing him in the most brutal manner pic.twitter.com/NuskfJLUtP

— Shehzad Jai Hind (@Shehzad_Ind) September 1, 2022

Tags: BJPnitish kumarkcrOppositionLok Sabha Elections 2024Prime Minister Candidate
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies