ഭോപ്പാൽ : യഷ് നായകനായ കെജിഎഫ് എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം കൊണ്ട് 19 കാരൻ നാല് പേരെ കൊലപ്പെടുത്തി. മദ്ധ്യപ്രദേശിലെ സാഗർ ടൗണിലാണ് സംഭവം. ശിവപ്രസാദ് ധ്രുവെ എന്ന 19 കാരനാണ് ഈ കൊലപാതകങ്ങൾക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കെജിഎഫ് എന്ന ആക്ഷൻ ചിത്രത്തിലെ നായകനായ റോക്കി ഭായിയാണ് 19 കാരന് പ്രചോദനമായത്. അഞ്ച് ദിവസത്തിനിടെയാണ് കുട്ടി നാല് പേരെ കൊന്നത്. പ്രശസ്തനാകാൻ വേണ്ടിയാണ് താനിങ്ങനെ ചെയ്തത് എന്ന് 19 കാരൻ വെളിപ്പെടുത്തി. പണം സമ്പാദിച്ച് ഭാവിയിൽ പോലീസുകാരെ ലക്ഷ്യമിടാനായിരുന്നു ഈ ക്രൂരതകൾ എന്നും കൗമാരക്കാരൻ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിലും ഇയാൾ ഒരാളെ കൊലപ്പെടുത്തിയെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അമിതമായി ആക്ഷൻ ചിത്രങ്ങൾ കാണുന്ന 19 കാരൻ അത് ജീവിതത്തിലും നടപ്പിലാക്കാൻ ശ്രമിച്ചു എന്നാണ് പോലീസ് കണ്ടെത്തൽ.
Comments