പ്രതിപക്ഷ നേതാവിന്റെ ഉദാഹരണത്തിൽ പുലിവാല് പിടിച്ച് ഉമ തോമസ്; മകൻ ലഹരിക്കടിമയെന്ന് വ്യാജ പ്രചാരണം; മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രതിപക്ഷ നേതാവിന്റെ ഉദാഹരണത്തിൽ പുലിവാല് പിടിച്ച് ഉമ തോമസ്; മകൻ ലഹരിക്കടിമയെന്ന് വ്യാജ പ്രചാരണം; മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 10:39 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: മകൻ ലഹരിക്കടിമയാണെന്ന വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകി ഉമാ തോമസ് എംഎൽഎ. ഉമാ തോമസിന്റെ മകൻ ലഹരിക്കടിമയാണെന്നും, നിലവിൽ ലഹരിവിമോചന കേന്ദ്രത്തിലാണെന്നുമുള്ള തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി വ്യാജ പ്രചാരണം നടന്നിരുന്നു. ഇതോടെയാണ് ഉമ തോമസ് മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകിയത്.

തന്നെയും കുടുംബത്തെയും അപമാനിക്കുകയും, അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ചില പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി ഉമ തോമസിന്റെ പരാതിയിൽ പറയുന്നു. എംഎൽഎയും വിധവയുമായ തന്നെ അപമാനിക്കുകയാണ് ഇതിലൂടെ ഇവരുടെ ലക്ഷ്യം. പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് ലഹരി സംഘങ്ങൾക്ക് വേണ്ടിയാണോ ഇത്തരത്തിൽ പ്രചരിപ്പിക്കുന്നത് എന്ന കാര്യത്തിൽ സംശയമുണ്ട്. പൊതുപ്രവർത്തനത്തിൽ സജീവമായ തന്നെ സമൂഹമദ്ധ്യത്തിൽ അധിക്ഷേപിക്കുന്നതിന് വേണ്ടിയാണ് ഇത്തരം പ്രവർത്തനങ്ങൾ. അതിനാൽ വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ സൈബർ നിയമപ്രകാരവും സ്ത്രീകളെ അപമാനിക്കുന്നതിനെതിരെയുള്ള നിയമപ്രകാരവും നടപടി സ്വീകരിക്കണമെന്നും ഉമ തോമസ് ആവശ്യപ്പെട്ടു.

നേരത്തെ വീട് വൃത്തിയാക്കുന്ന മകന്റെ ചിത്രം ഉൾപ്പെടെ പങ്കുവെച്ച് വ്യാജ പ്രചാരണങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെ ഉമ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയ്‌ക്ക് ഉമ പരാതി നൽകിയത്.

ലഹരി മാഫിയ സംഘങ്ങൾ സംസ്ഥാനത്ത് സജീവമാണെന്ന് വ്യക്തമാക്കുന്നതിനായി നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞ ഉദാഹരണമാണ് ഉമ തോമസിന്റെ മകനെതിരായ വ്യാജ പ്രചാരണങ്ങൾക്ക് തുടക്കമിട്ടത്. തന്റെ മടിയിൽ കിടന്ന് വളർന്ന കുട്ടി വലുതായപ്പോൾ ലഹരി ഉപയോഗം കാരണം ഇപ്പോൾ ലഹരി വിമോചന കേന്ദ്രത്തിലാണെന്നായിരുന്നു സതീശൻ പറഞ്ഞത്. ഇത് ഉമ തോമസിന്റെ മകനാണെന്ന തരത്തിൽ പിന്നീട് പ്രചരിക്കുകയായിരുന്നു.

Tags: cyber attackVD SATHEESHANuma thomas
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies