മംഗലൂരുവിൽ 3800 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി; ഇരട്ട എൻജിൻ സർക്കാർ പൊതുജനങ്ങൾക്കായി വിശ്രമമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും മോദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മംഗലൂരുവിൽ 3800 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി; ഇരട്ട എൻജിൻ സർക്കാർ പൊതുജനങ്ങൾക്കായി വിശ്രമമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 11:53 pm IST
FacebookTwitterWhatsAppTelegram

മംഗലൂരു: മംഗലൂരുവിൽ 3800 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രവും സംസ്ഥാനവും ചേരുന്ന ഇരട്ട എൻജിൻ സർക്കാർ പൊതുജനങ്ങൾക്കായി വിശ്രമമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാവിലെ ഐ.എൻ.എസ് വിക്രാന്ത് കമ്മീഷൻ ചെയ്ത കാര്യം സൂചിപ്പിച്ച് ഓരോ ഇന്ത്യക്കാരനും അനുഭവിക്കുന്ന അഭിമാനം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രാദേശിക സുരക്ഷയോ സാമ്പത്തിക സുരക്ഷയോ ആകട്ടെ, ഇന്ത്യ വലിയ അവസരങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് നരേന്ദ്രമോദി പറഞ്ഞു. എട്ട് വർഷത്തിനുളളിൽ മൂന്ന് കോടിയിലധികം വീടുകളാണ് രാജ്യത്തെ പാവങ്ങൾക്ക് വേണ്ടി അനുവദിച്ചത്. കർണാടകയിൽ എട്ട് ലക്ഷത്തിലധികം വീടുകൾ നൽകിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് ഇടത്തരം കുടുംബങ്ങൾക്ക് വീട് പണിയുന്നതിനായി കോടിക്കണക്കിന് രൂപയാണ് സർക്കാർ ചിലവഴിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജൽ ജീവൻ മിഷനു കീഴിൽ 3 വർഷത്തിനുള്ളിൽ രാജ്യത്തെ 6 കോടിയിലധികം വീടുകളിൽ പൈപ്പ് വെളളം എത്തിച്ചു. കർണാടകയിലെ 30 ലക്ഷത്തിലധികം ഗ്രാമീണ കുടുംബങ്ങളിൽ പദ്ധതിയുടെ ഭാഗമായി ആദ്യമായി പൈപ്പ് വെള്ളം എത്തിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കണ്ടെയ്നറുകളും മറ്റ് ചരക്കുകളും കൈകാര്യം ചെയ്യുന്നതിനായി ന്യൂ മംഗളൂരു തുറമുഖ അതോറിറ്റി ഏറ്റെടുത്ത ബർത്ത് നമ്പർ 14 യന്ത്രവൽക്കരിക്കുന്നതിനുള്ള 280 കോടി രൂപയുടെ പദ്ധതിയാണ് പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തതിൽ ഏറ്റവും പ്രധാനം. രാജ്യത്തെ തുറമുഖ വികസനത്തിൽ നിർണായകമാണിത്. പോർട്ട് ഏറ്റെടുത്ത 1000 കോടി രൂപയുടെ അഞ്ച് പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.

പദ്ധതി പൂർത്തിയാകുമ്പോഴേക്കും തുറമുഖത്തിന്റെ ശേഷി നാല് മടങ്ങായി ഉയരുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ പറഞ്ഞു. ഈ തീരപ്രദേശത്തിന്റെ വികസനത്തിനൊപ്പം കർണാടകയുടെ വികസനം കൂടിയാണ് യാഥാർത്ഥ്യമാകുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മത്സ്യബന്ധനം സുരക്ഷിതമാക്കുന്നതിനും ആഗോള വിപണിയിൽ മികച്ച വില ലഭ്യമാക്കുന്നതിനും സഹായിക്കുന്ന കുലായിയിലെ ഫിഷിംഗ് ഹാർബർ വികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. സാഗർമാല പദ്ധതിയുടെ കുടക്കീഴിൽ നടക്കുന്ന ഈ പദ്ധതി മത്സ്യത്തൊഴിലാളികൾക്ക് വലിയ സാമൂഹിക-സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുന്നതാണ്.

മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് ഏറ്റെടുത്ത ബി.എസ് 4 നവീകരണ പദ്ധതി, കടൽ വെള്ളത്തിൽ നിന്ന് ഉപ്പ് വേർതിരിക്കൽ (ഡീസാലിനേഷൻ) പ്ലാന്റ് എന്നീ പദ്ധതികളും പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയെക്കൂടാതെ കർണാടക ഗവർണർ ശ്രീ തവർ ചന്ദ് ഗെഹ്ലോട്ട്, കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ, കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ , കേന്ദ്ര സഹമന്ത്രിമാരായ ശ്രീപദ് യശോ നായിക്, ശന്തനു ഠാക്കൂർ, ശോഭ കരന്ദ്ലാഞ്ജെ, പാർലമെന്റ് അംഗം നളിൻ കുമാർ കട്ടീൽ, സംസ്ഥാന മന്ത്രിമാരായ അംഗാര എസ്, സുനിൽ കുമാർ വി, കോട്ട ശ്രീനിവാസ് പൂജാരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags: Narendra ModiKarnatakapm narendra modimangaluru
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies